നാദാപുരം: (nadapuram.truevisionnews.com) സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള അൽബിർ വിദ്യാലയങ്ങളുടെ കോഴി ക്കോട് സോണൽ കിഡ്‌സ് ഫെസ്റ്റിന് വാണിമേൽ വാദിനൂർ കാംപസിൽ ഉജ്ജ്വല തുടക്കം.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സര പരിപാടികൾക്ക് തുടക്കം കുറിച്ച് എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സയ്യിദ് ടി പി സി തങ്ങൾ പതാക ഉയർത്തി.
ഇന്ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഷാഫി പറമ്പിൽ എം.പി പങ്കെടുക്കും.
അഞ്ച് വേദികളിലായി നടക്കുന്ന പരിപാടിയിൽ 25 വിദ്യാലയങ്ങളിൽ നിന്നുള്ള 1500 കലാപ്രതിഭകൾ മാറ്റുരയ്ക്കും.
ആദ്യദിനം നടന്ന കിഡ്ഡീസ് 01 വിഭാഗത്തിന്റെ മത്സരത്തിൽ എൻ ഐ പി എസ് സ്കൂൾ കാഞ്ഞിരാട്ടുതറ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
ഫസ്റ്റ് റണ്ണറപ്പ് നേട്ടം ബുസ്താനുൽ ഉലൂം അൽ ബിർറ് വടകരയും സെക്കൻ്റ് റണ്ണറപ്പ് നേട്ടം വാദിനൂർ വാണിമേലും കരസ്ഥമാക്കി.
ഫസ്റ്റ് റണ്ണറപ്പ് നേട്ടം ബുസ്താനുൽ ഉലൂം അൽ ബിർറ് വടകരയും സെക്കൻ്റ് റണ്ണറപ്പ് നേട്ടം വാദിനൂർ വാണിമേലും കരസ്ഥമാക്കി.
#Albir #Kids #Fest #Kozhikode #zonal #competitions #started