Mar 1, 2025 07:50 AM

നാദാപുരം : (nadapuram.truevisionnews.com) മണ്ണിലധ്വാനിക്കുന്നവർ തങ്ങളെ അടക്കിവാണ ജന്മിത്വത്തിൻ്റെ അടത്തറ ഇളക്കാൻ നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾക്ക് വളയത്ത് കരുത്തുറ്റ നേതൃത്വമായ ആലക്കൽ കുഞ്ഞി കണ്ണൻ്റെ രക്ത സാക്ഷിത്വത്തിന് 51 വർഷം തികയുന്നു. 1974 മാർച്ച് ഒന്നിന് തൊട്ടിൽപ്പാലത്തിനടുത്ത് തോട്ടക്കാട് ഒളിവെടിവെച്ചാണ് പ്രമാണിമാർ ആലക്കലിൻ്റെ ജീവനെടുത്തത്.

എന്നാൽ അന്നിങ്ങോട്ട് അനവധി ധീര പോരാളികളാണ് വളയത്തിൻ്റെ മണ്ണിൽ കമ്മ്യൂണിസ്റ്റ് ചെങ്കൊടിയേന്താൻ വളർന്ന് വന്നത്. കാലം മായ്ക്കാതെ ആ സ്മരണകളിൽ നിന്ന് ഊർജ്ജം ഉയർത്താൻ സിപിഐഎം നേതൃത്വത്തിൽ ആലക്കലിൻ്റെ അര നൂറ്റാണ്ട് പിന്നിട്ട സമര വീര്യം പുതു തലമുറയ്ക്ക് പകർന്ന് നൽകുകയാണ് സിപിഐ എം.

അൻപത്തി ഒന്നാമത് രക്തസാക്ഷിത്വം ദിനാചരണം ശനിയാഴ്ച്ച പുലർച്ചെ ആരംഭിച്ചു. വളയത്തെ തെരുവുകൾ തോറും ചുകപ്പണിഞ്ഞു. ബ്രാഞ്ച് കേന്ദ്രങ്ങളിൽ ചെങ്കൊടി ഉയർത്തി പ്രഭാത ഭേരി നടത്തി.


തുടർന്ന് വളയം കുറ്റിക്കാട് കേന്ദ്രീകരിച്ച് മാരാം കണ്ടിയിലെ ആലക്കൽ സ്മൃതി മണ്ഡപത്തിൽ പാർടി പ്രവർത്തകരും നേതാക്കളും പുഷ്പാർച്ചന നടത്തി. തുടർന്ന് അനുസ്മരണ യോഗം ജില്ലാ കമ്മിറ്റി അംഗം പി.പി ചാത്തു ഉദ്ഘാടനം ചെയ്തു. കല്ലു നിര ലോക്കൽ സെക്രട്ടറി എ.കെ രവീന്ദ്രൻ അധ്യക്ഷനായി.


ഏരിയാ കമ്മറ്റി അംഗങ്ങളായ കെ പി പ്രദീഷ് , എം. ദിവാകരൻ ,എൻ.പി കണ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.എൻ ദാമോദരൻ സ്വാഗതം പറഞ്ഞു. ഇന്ന് വൈകിട്ട് വളയം താനി മുക്ക് കേന്ദ്രീകരിച്ച് ബഹുജന റാലി നടക്കും. തുടർന്ന് രാത്രി ഏഴിന് അനുസ്മരണ പൊതു സമ്മേളനം കേന്ദ്രകമ്മറ്റി അംഗം പി.കെ ബിജു ഉദ്ഘാടനം ചെയ്യും.

#Time #not #erase #Alakkal #fighting #memories #vigor #half #century

Next TV

Top Stories










News Roundup