രണ്ട്കോടി രൂപകൂടി; വടകര -വില്ല്യാപ്പള്ളി -ചേലക്കാട് റോഡ്, ഭേദഗതി ചെയ്ത എസ്റ്റിമേറ്റിന് സാമ്പത്തിക അനുമതിയായി

രണ്ട്കോടി രൂപകൂടി; വടകര -വില്ല്യാപ്പള്ളി -ചേലക്കാട് റോഡ്, ഭേദഗതി ചെയ്ത എസ്റ്റിമേറ്റിന് സാമ്പത്തിക അനുമതിയായി
Feb 28, 2025 08:28 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവൃത്തി സാങ്കേതിക അനുമതി നടപടിക്രമങ്ങളിലേക്ക് കടക്കുകയാണ്.

79 കോടി രൂപയുടെ എസ്റ്റിമേറ്റിന് കഴിഞ്ഞ നവംബർ മാസം തത്വത്തിൽ അംഗീകാരം നൽകിയിരുന്നെങ്കിലും കിഫ്ബിയുടെ ശുപാർശകൾ കണക്കിലെടുത്ത് കെ ആർ എഫ് ബി ഭേദഗതി ചെയ്ത് തയ്യാറാക്കിയ 77.21 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ്,കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ കെ എം എബ്രഹാം ഐഎഎസ് സാമ്പത്തിക അനുമതി നൽകിഉത്തരവിറക്കിയിട്ടുള്ളത്.

കെഎസ്ഇബിയുടെയും വാട്ടർ അതോറിറ്റിയുടെയും റീസ്റ്ററേഷൻ സംബന്ധിച്ച ഭാഗങ്ങളാണ് ഭേദഗതി ചെയ്തത്. കൂടാതെ ജി എസ് ടി 12 ശതമാനത്തിൽ നിന്ന് 16 ശതമാനമായതും ഭേദഗതിക്ക് കാരണമായി.

റോഡ് വികസനത്തിന്റെ ഭാഗമായി മതിൽ പൊളിക്കുന്ന പക്ഷം മാനദണ്ഡങ്ങൾക്ക് വിധേയമായി പുനർ നിർമ്മിക്കുന്നതിനും,ജീവനോപാധികൾക്ക് തകരാർ സംഭവിക്കുന്ന പക്ഷം ആയത് പുനരുദ്ധരിക്കുന്നതിനുമുള്ള ഘടകങ്ങൾ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എഫ് ഡി ആർ സാങ്കേതികവിദ്യ ഉപയോഗിച്ചും ബിഎംബിസി രീതിയിലുമാണ് റോഡ് നിർമ്മാണം നടക്കുക. കുറ്റ്യാടി നാദാപുരം നിയോജക മണ്ഡലങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന ഭൂവുടമകൾ പദ്ധതിക്കായി സമ്മതപത്രം നൽകി കഴിഞ്ഞിട്ടുണ്ട്.

തുടർന്നും പദ്ധതി പൂർത്തീകരണത്തിനായി എല്ലാ ഭൂവുടമകളുടേയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

#Two #crore #rupees #Vadakara #Villyapalli #Chelakad #road #financial #sanction #revised #estimate

Next TV

Related Stories
അനുമോദനം; പുറമേരി എസ്.വി.എൽപി സ്കൂൾ വാർഷികാഘോഷം ശ്രദ്ധേയമായി

Mar 1, 2025 12:36 AM

അനുമോദനം; പുറമേരി എസ്.വി.എൽപി സ്കൂൾ വാർഷികാഘോഷം ശ്രദ്ധേയമായി

പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് പുറമേരി അദ്ധ്യക്ഷത വഹിച്ചു. മാനേജർ കെ.കെ. മൊയ്തു മാസ്റ്റർ, പ്രധാന അദ്യാപിക എൻ.പി. റാഷിദ, പനയുള്ള കണ്ടി മജീദ്, ഷംസു മഠത്തിൽ,...

Read More >>
ആഘോഷ നിറവിൽ; ചിയ്യൂർ എൽ പി സ്‌കൂൾ 150 ആം വാർഷികാഘോഷം ശ്രദ്ധേയമായി

Feb 28, 2025 08:48 PM

ആഘോഷ നിറവിൽ; ചിയ്യൂർ എൽ പി സ്‌കൂൾ 150 ആം വാർഷികാഘോഷം ശ്രദ്ധേയമായി

കുഞ്ഞിരാമക്കുറുപ്പ്, ഗൗരി ടീച്ചർ സ്മാരക എൻഡോവ്മെന്റ് വിതരണം, വിദ്യാർത്ഥികളുടെ കലാ പരിപാടികൾ, നൃത്ത നിർത്ത്യങ്ങൾ എന്നീ പരിപാടികൾ...

Read More >>
നാദാപുരം ടൗൺ വാർഡിൽ 73.45 ലക്ഷം രൂപയുടെ പത്ത് റോഡുകൾ ഉദ്ഘാടനം ചെയ്തു

Feb 28, 2025 08:00 PM

നാദാപുരം ടൗൺ വാർഡിൽ 73.45 ലക്ഷം രൂപയുടെ പത്ത് റോഡുകൾ ഉദ്ഘാടനം ചെയ്തു

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി ഉദ്ഘാടനം...

Read More >>
സമര സ്മരണ; ഇ വി കൃഷ്ണൻ്റെ ഓർമ്മ പുതുക്കി സഖാക്കൾ

Feb 28, 2025 08:00 PM

സമര സ്മരണ; ഇ വി കൃഷ്ണൻ്റെ ഓർമ്മ പുതുക്കി സഖാക്കൾ

പ്രഭാത ഭേരി, പ്രകടനം, പുഷ്പ്പചക്ര സമർപ്പണം ,അനുസ്മരണവും...

Read More >>
കളിക്കളം ഒരുങ്ങി ; നവീകരിച്ച ചേലക്കാട് സ്റ്റേഡിയം നാടിനു സമർപ്പിച്ചു

Feb 28, 2025 07:43 PM

കളിക്കളം ഒരുങ്ങി ; നവീകരിച്ച ചേലക്കാട് സ്റ്റേഡിയം നാടിനു സമർപ്പിച്ചു

ഷട്ടിൽ കോർട്ട്, ഗോൾ പോസ്റ്റ്, ചുറ്റു മതിലിൽ നെറ്റ്, പ്രവേശന കവാടത്തിൽ ഇന്റർ ലോക്ക് എന്നിവ സ്ഥാപിച്ചാണ് ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം...

Read More >>
ഒടുവിൽ ആശ്വാസം, വിലങ്ങാട് ദുരന്തം; ഒമ്പത് വില്ലേജുകളിലെ വായ്പകളിലും കുടിശ്ശികകളിലും മൊറട്ടോറിയം

Feb 28, 2025 06:04 PM

ഒടുവിൽ ആശ്വാസം, വിലങ്ങാട് ദുരന്തം; ഒമ്പത് വില്ലേജുകളിലെ വായ്പകളിലും കുടിശ്ശികകളിലും മൊറട്ടോറിയം

സംസ്ഥാന സർക്കാരാണ് മൊറൊട്ടോറിയം അനുവദിക്കാൻ തീരുമാനിച്ചത്....

Read More >>
Top Stories