നാദാപുരം:(nadapuram.truevisionnews.com) ചിയ്യൂർ എൽ പി സ്‌കൂൾ 150 -മത് വാർഷികത്തിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റ്, എൽ എസ് എസ് ജേതാക്കൾക്ക് അനുമോദനം, കുഞ്ഞിരാമക്കുറുപ്പ്, ഗൗരി ടീച്ചർ സ്മാരക എൻഡോവ്മെന്റ് വിതരണം, വിദ്യാർത്ഥികളുടെ കലാ പരിപാടികൾ, നൃത്ത നിർത്ത്യങ്ങൾ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

സാംസ്കാരിക സദസ് വിദ്യാഭ്യാസ പ്രവർത്തകൻ മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഇ ഹാരിസ് അധ്യക്ഷനായി. കെ പി കുമാരൻ, കുഞ്ഞാലി ഈന്തുള്ളതിൽ, വാസു എരഞ്ഞിക്കൽ, കെ പി വിനോദൻ, കെ ഗൗരി, കെ നിഷ പ്രസംഗിച്ചു. കെ ദീപ സ്വാഗതവും എം സജീവൻ നന്ദിയും പറഞ്ഞു. തുടർന്ന് 'ജാനു തമാശകൾ' ഹാസ്യ പരിപാടിയും അരങ്ങേറി.
#celebration #150thanniversary #Chiyyur #LP #School #remarkable