നാദാപുരം: കുട്ടികളെ പൊതു വിദ്യാലയത്തിൻ്റെ ഭാഗമാക്കുകയും നാടിൻ്റെ കരുത്തും നന്മയുമാകുന്ന തരത്തിൽ വിദ്യാർത്ഥികൾക്ക് വളരാൻ പറ്റിയ ഇടമായ പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കൻ നാട്ടുകാർ ഉണർന്ന് പ്രവർത്തിക്കണമെന്നും ഷാഫി പറമ്പിൽ എം.പി പറഞ്ഞു.

നാദാപുരം സൗത്ത് എൽ.പി സ്കൂളിൽ പുതുതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ. എ സജീവ് അധ്യക്ഷനായി. സി.കെ സുരേഷ് ബാബു, പി റഷീദ്, പി ബിജീഷ്, വി.പി ഇസ്മായിൽ, കെ റഊഫ്, സി.വി ഹമീദ്, രാധാകൃഷ്ണൻ ഇരുന്നോത്ത്, സി.ടി.കെ ഷാഫി, ടി.കെ റഫീഖ്, ഐ തസ്നീം, അശ്വന്ത് രബിന, സിദ്ധാർത്ഥ്, ഫസീല, ഷദീദ സംസാരിച്ചു.
#Smart #Class #Public #schools #wealth #country #ShafiParampil