നാദാപുരം: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന തുറന്നു കാട്ടാനും , കേരളത്തിന്റെ വികസനത്തെപ്പറ്റി വിശദീകരിക്കാനും സി.പി ഐ എം സംസ്ഥാന വ്യാപകമായി നടക്കുന്ന കുടുംബയോഗങ്ങൾക്ക് തുടക്കമായി.
കുമ്മങ്കോട് ഹെൽത്ത് സെന്റർ ഈസ്റ്റ് ബ്രാഞ്ചിൽ സി.പി ഐ എം ജില്ലാ കമ്മിറ്റി അംഗവും, ജില്ലാ പഞ്ചായത്ത് മെമ്പറുമായ കൂടത്താം കണ്ടി സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വി കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ ശിവദാസൻ, പി.കെ പ്രദീപൻ എന്നിവർ സംസാരിച്ചു.എൻ.കെ ജിൻസി സ്വാഗതം പറഞ്ഞു.
#CPI(M) #family #meetings #have #begun