നാദാപുരം:(nadapuram.truevisionnews.com) കണ്ണൂർ ജില്ലയിലെ വിളക്കോട്ടൂരിൽ ഡിവൈഎഫ്ഐ നേതാക്കളെ വധിക്കാൻശ്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ .

വിളക്കോട്ടൂർ പുതുവയലിന് സമീപത്ത് വച്ച് രാത്രി ബൈക്കിൽ യാത്ര ചെയ്ത് വരികയായിരുന്ന ഡിവൈഎഫ്ഐ കുറുവന്തേരി മേഖല കമ്മിറ്റി മെമ്പറും അന്ത്യേരി യൂണിറ്റ് സെക്രട്ടറിയുമായ അഭിൻ എം കെ , പ്രസിഡന്റ് വിഷ്ണു കെ വി എന്നിവരെ ആർ എസ് എസ് ബിജെപി പ്രവർത്തകർ തടഞ്ഞു നിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് അടിച്ചു പരിക്കേൽപ്പിക്കുകയും വധിക്കാൻ ശ്രമിക്കുകയുമായിരുന്നു.
നാട്ടിൽ സമാധാനം ഇല്ലാതാക്കി ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്ന RSS BJP പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് DYFi കുറുവന്തേരി മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
#Attempted #murder#Vilakottoor#Arrest#accused #immediately #DYFI