നാദാപുരം : (nadapuram.truevisionnews.com) കായപ്പനച്ചിയിൽ സുഹൃത്തിനെ കാണാനെത്തിയ മധ്യവയസ്കനു നേരെ ആക്രമണം. യുവാവിനെതിരെ പോലീസ് കേസ് കേസെടുത്തു. ഇരിങ്ങണ്ണൂരിലെ പള്ളിയിൽ താഴെക്കുനി വീട്ടിൽ പ്രകാശൻ (53)നാണ് അപരിചിതനിൽ നിന്നും അകാരണമായി അക്രമണം നേരിട്ടത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9:45 ന് കായപ്പനച്ചി എ കെ ജി റോഡ് അരികിൽ വച്ച് കായപ്പനച്ചി സ്വദേശി അർജുൻ (23) കാരണമില്ലാതെ കടന്നാക്രമിക്കുകയായിരുന്നു എന്നാണ് പരാതി.
പ്രകാശനെ തടഞ്ഞു വച്ച് വണ്ടിയിൽ നിന്നും ചവിട്ടി വീഴ്ത്തുകയായിരുന്നു. തലയ്ക്കും കണ്ണിനുമുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളോടെ ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമത്തിനിടെ പ്രതി പ്രകാശൻ്റെ മൊബൈൽ ഫോൺ എറിഞ്ഞു തകർക്കുകയും വാഹനം ചവിട്ടി മറിച്ചിടുകയും ചെയ്തതിൽ ഏകദേശം 15,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. പ്രകാശൻ നാദാപുരം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.
#man #came #meet #friend #attacked #Police #file #case #against #youth #Kayappanachi