എടച്ചേരിയിൽ ഒരുക്കമായി; കോ- ഓപ്പറേറ്റീവ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം ശനിയാഴ്ച്ച

എടച്ചേരിയിൽ ഒരുക്കമായി; കോ- ഓപ്പറേറ്റീവ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം ശനിയാഴ്ച്ച
Jun 12, 2025 10:03 PM | By Athira V

നാദാപുരം : കേരള കോ ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ശനി രാവിലെ 9 മുതൽ എടച്ചേരി കമ്യൂണിറ്റി ഹാളിൽ (കൊല്ലം കണ്ടി രവീന്ദ്രൻനഗർ) നടക്കും.

സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു. ഇ കെ വിജയൻ എം എൽഎ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

മുതിർന്ന നേതാക്കളെ സമ്മേളനത്തിൽ ആദരിക്കും .വാർത്ത സമ്മേളനത്തിൽ ജില്ല സെക്രട്ടറി കെ രാഘവൻ, സ്വാഗത സംഘം എം എം അശോകൻ, ടി കെ ഗോപാലൻ, പി സേതുമാധവൻ, ഇ വി നാണു എന്നിവർ പങ്കെടുത്തു.

Kerala Cooperative Service Pensioners Association District Conference

Next TV

Related Stories
'കൂടെയുണ്ട് കരുത്തേകാം'; വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ്

Jun 13, 2025 07:19 PM

'കൂടെയുണ്ട് കരുത്തേകാം'; വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ്

കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂൾ...

Read More >>
കല്ലാച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച സംഭവം; മനോരമ ലേഖകനെതിരെ കേസെടുത്ത് പൊലീസ്

Jun 13, 2025 05:38 PM

കല്ലാച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച സംഭവം; മനോരമ ലേഖകനെതിരെ കേസെടുത്ത് പൊലീസ്

കല്ലാച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പത്രപ്രവർത്തകൻ മർദ്ദിച്ചതായി...

Read More >>
Top Stories