കല്ലാച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പത്രപ്രവർത്തകൻ മർദ്ദിച്ചതായി പരാതി

കല്ലാച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പത്രപ്രവർത്തകൻ മർദ്ദിച്ചതായി പരാതി
Jun 13, 2025 11:17 AM | By Athira V

കല്ലാച്ചി : (nadapuramnews.in) കല്ലാച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പത്രപ്രവർത്തകൻ മർദ്ദിച്ചതായി പരാതി. മലയാള മനോരമയുടെ നാദാപുരത്തെ പ്രാദേശിക ലേഖകനാണ് ഓട്ടോറിക്ഷ ഡ്രൈവറെ ഭാര്യയുടെ മുന്നിൽ വെച്ച് മർദ്ദിച്ചത് .

കല്ലാച്ചി കുമ്മങ്കോട് പതിനാലാം വാർഡ് മുസ്ലീം ലീഗ് പ്രവർത്തകനും കല്ലാച്ചി ടൗണിലെ ഓട്ടോ ഡ്രൈവറുമായ വണ്ണാത്തിക്കുനി സലീമിനാണ് മർദ്ദനമേറ്റത്. ദൃക്സാക്ഷികളായ വിദ്യാർത്ഥികൾ പകർത്തിയ വീഡിയോ ദൃശ്യം സഹിതം മനോരമ ലേഖകൻ ജമാൽ കല്ലാച്ചിക്കെതിരെ സലിം നാദാപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഗതാഗത തടസം ഉണ്ടാക്കിയതിന് സലീമിനെതിരെ ജമാലും നാദാപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.


നാദാപുരം- കുറ്റ്യാടി സംസ്ഥാന പാതയോരത്ത് കല്ലാച്ചി മത്സ്യമാർക്കറ്റിന് സമീപത്ത് വെച്ച് ഇന്നലെ വൈകിട്ടാണ് സംഭവം. റോഡരികിൽ നിർത്തിയിട്ട വാഹനത്തിൽ വെച്ച് വിലക്കുറവിൽ താറാവ് മുട്ട വിൽക്കുന്നത് കണ്ട് താനും ഭാര്യയും സഞ്ചരിച്ച ഓട്ടോറിക്ഷ റോഡിലേക്ക് ഒതുക്കി വെച്ച് മുട്ട വാങ്ങുന്നതിനിടയിലാണ് തൻ്റെ നാട്ടുകാരൻ കൂടിയായ ജമാൽ ആളുകളുടെ ഇടയിൽ നിന്ന് എന്നെ പിടിച്ച് തള്ളുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത്.

പീവീസ് കല്യാണ മണ്ഡപത്തിനടുത്ത് നിന്ന് റോഡിലേക്ക് ഇറക്കാൻ ജമാലിൻ്റെ കാറിന് മാർഗതടസ്സം ഉണ്ടാക്കി എന്ന് പറഞ്ഞ് ഭാര്യയുടെ മുന്നിൽ വെച്ച് തെറിവിളിക്കുകയും പിടിച്ച് തള്ളുകയും ചെയ്തു. ഓട്ടോറിക്ഷ എടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെയും തന്നെ അക്രമിച്ചതായി സലിം പരാതിപ്പെട്ടു.

വഴി തടസ്സം ഉണ്ടാക്കിയെന്ന ജമാലിൻ്റെ പരാതിയിൽ നാദാപുരം ട്രാഫിക്ക് പൊലീസ് സലീമിനെ വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ സലീമിൻ്റെ പരാതി അന്വേഷിച്ച് വരുന്നതായി നാദാപുരം പൊലീസ് പറഞ്ഞു. കൈയ്യേറ്റത്തിൻ്റെ വീഡിയോ ദൃശ്യം പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റും കമൻ്റുകളും വായിക്കാം.

Complaint filed against journalist assaulting autorickshaw driver Kallachi

Next TV

Related Stories
പ്രവചനം ശരിയായി; തെരഞ്ഞെടുപ്പ് വിജയം, ബാണ്യേക്കാർ സമ്മാനങ്ങൾ ഏറ്റുവാങ്ങി

Dec 15, 2025 10:17 PM

പ്രവചനം ശരിയായി; തെരഞ്ഞെടുപ്പ് വിജയം, ബാണ്യേക്കാർ സമ്മാനങ്ങൾ ഏറ്റുവാങ്ങി

തെരഞ്ഞെടുപ്പ് വിജയം, ബാണ്യേക്കാർ സമ്മാനങ്ങൾ...

Read More >>
കടുത്ത വിരോധം; നാദാപുരം പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടറുടെ നെയിം ബോർഡിൽ റീത്ത് വച്ച നിലയിൽ

Dec 14, 2025 09:31 PM

കടുത്ത വിരോധം; നാദാപുരം പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടറുടെ നെയിം ബോർഡിൽ റീത്ത് വച്ച നിലയിൽ

നാദാപുരം പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടറുടെ നെയിം ബോർഡിൽ റീത്ത് വച്ച...

Read More >>
വോട്ടുചെയ്യാൻ എടച്ചേരിയിലേക്ക് മടങ്ങവേ അപകടം; ശ്രീബിത്ത് ഇനി മൂന്ന് പേരിലൂടെ ജീവിക്കും

Dec 14, 2025 08:33 PM

വോട്ടുചെയ്യാൻ എടച്ചേരിയിലേക്ക് മടങ്ങവേ അപകടം; ശ്രീബിത്ത് ഇനി മൂന്ന് പേരിലൂടെ ജീവിക്കും

വോട്ടുചെയ്യാൻ എടച്ചേരിയിലേക്ക് മടങ്ങവേ അപകടം, ശ്രീബിത്ത്...

Read More >>
 പൊലീസ്  കേസെടുത്തു; വളയത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം

Dec 14, 2025 07:05 PM

പൊലീസ് കേസെടുത്തു; വളയത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം

വളയത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ...

Read More >>
Top Stories










News Roundup