നിരോധിച്ചിട്ടും യാത്ര; പേരോട് തകര്‍ന്ന ഓവുപാലത്തിലൂടെയുള്ള വാഹനയാത്ര അപകട ഭീഷണിയിൽ

നിരോധിച്ചിട്ടും യാത്ര; പേരോട് തകര്‍ന്ന ഓവുപാലത്തിലൂടെയുള്ള വാഹനയാത്ര അപകട ഭീഷണിയിൽ
Apr 6, 2025 01:37 PM | By Jain Rosviya

നാദാപുരം: നാദാപുരം തലശ്ശേരി പാതയില്‍ പേരോട് ഓവുപാലം തകര്‍ന്നതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഗതാഗതം നിരോധിച്ച റോഡില്‍ ചരക്കു ലോറികള്‍ അടക്കം യാത്ര ചെയ്യുന്നു. ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ പേരോട് നിന്ന് പാറക്കടവ് റോഡിലേക്ക് പ്രവേശിച്ചു പട്ടാണി തൂണേരി റോഡില്‍ കൂടി തൂണേരി അങ്ങാടിയില്‍ എത്താനാണ് നിര്‍ദേശം.

അപകടം സംഭവിച്ച് ഏതാനും ദിവസം ഇത് പാലിച്ച ബസുകാര്‍ ഇപ്പോള്‍ തകര്‍ന്ന ഓവുപാലത്തിന് സമീപത്തു കൂടിയാണ് യാത്ര. റോഡിനു മധ്യത്തിലായി വലിയ വാരിക്കുഴി രൂപപ്പെട്ട സ്ഥലത്ത് തടസ്സമുണ്ടാക്കി ബോര്‍ഡ് വച്ചെങ്കിലും ഇതൊന്നും ആരും ഗൗനിക്കുന്നില്ല.

ഇതോടെ ഓവുപാലത്തിന്റെ ബാക്കി ഭാഗം കൂടി തകരുമോ എന്നാണ് ആശ്ശങ്ക. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാല്‍ അപകട സാധ്യത ഏറെയാണ്. തകര്‍ന്ന ഓവുപാലം പുനര്‍നിര്‍മ്മിക്കണമെങ്കില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി തിരുവനന്തപുരത്തേക്ക് അയച്ച് സര്‍ക്കാര്‍ അനുമതി നേടണം. ഇതിനു സമയമെടുക്കും.

#Vehicle #travel #collapsed #Ovu #Bridge # Perode #risk

Next TV

Related Stories
നൂറിൻ്റെ നിറവിൽ; കല്ലാച്ചി ഗവ. യു പി സ്കൂൾ വാർഷികാഘോഷവും പൂർവ്വ അധ്യാപക -വിദ്യാർത്ഥി സംഗമവും നാളെ

Apr 8, 2025 11:42 AM

നൂറിൻ്റെ നിറവിൽ; കല്ലാച്ചി ഗവ. യു പി സ്കൂൾ വാർഷികാഘോഷവും പൂർവ്വ അധ്യാപക -വിദ്യാർത്ഥി സംഗമവും നാളെ

വിദ്യാലയത്തിന്റെ നൂറാം വാർഷികം 2024 നവംബർ മാസം മുതൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ആഘോഷിച്ചു...

Read More >>
യാത്രയയപ്പ്; കച്ചേരി യു.പി സ്കൂൾ വാർഷികാഘോഷം ശ്രദ്ധേയമായി

Apr 8, 2025 10:37 AM

യാത്രയയപ്പ്; കച്ചേരി യു.പി സ്കൂൾ വാർഷികാഘോഷം ശ്രദ്ധേയമായി

തെന്നൽ അഭിലാഷിന് ചടങ്ങിൽ വച്ച് ഉപഹാരം നൽകി...

Read More >>
നാദാപുരത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

Apr 8, 2025 10:11 AM

നാദാപുരത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

പ്രതിയിൽ നിന്ന് 0.17 ഗ്രാം ബ്രൗൺ ഷുഗർ പോലീസ് പിടികൂടി....

Read More >>
തൂണേരിയിൽ പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ കോളേജ് വിദ്യാർത്ഥിനി മരിച്ചു

Apr 8, 2025 12:09 AM

തൂണേരിയിൽ പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ കോളേജ് വിദ്യാർത്ഥിനി മരിച്ചു

പെൺകുട്ടി സ്വയം തീക്കൊളുത്തിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക...

Read More >>
മാനവികതയ്ക്ക് കരുത്തും ശക്തിയും പകരുന്നതിൽ മദ്രസകളുടെ പങ്ക് വലുത് -ഹുസൈൻ മടവൂർ

Apr 7, 2025 11:06 PM

മാനവികതയ്ക്ക് കരുത്തും ശക്തിയും പകരുന്നതിൽ മദ്രസകളുടെ പങ്ക് വലുത് -ഹുസൈൻ മടവൂർ

കെഎൻഎം ലഹരി വിരുദ്ധ ക്യാംപയിൻ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories

News Roundup