ഇരിങ്ങണ്ണൂർ : പാചകവാതക വിലവർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ആർ ജെ ഡി സംസ്ഥാന കമ്മറ്റി ആഹ്വാനപ്രകാരം ഇരിങ്ങണ്ണൂരിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഗംഗാധരൻ പാച്ചാക്കര അധ്യക്ഷത വഹിച്ചു.

ആർ ജെ ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് സമരപരിപാടി ഉദ്ഘാടനം ചെയ്തു. പി.കെ അശോകൻ, ടി.പി വാസു, കെ. നാരായണൻ,ടി.മനോജ്, ദാമോധരൻ ചാലാറത്ത്,എൻ സുരേഷ് ബാബു,പി. പി ഗോപാലൻ , ചാത്തു എന്നിവർ നേതൃത്വം നൽകി.
ഇരിങ്ങണ്ണൂർ ടൗണിൽ പ്രകടനവും പ്രതീകാത്മകമായി ഗ്യാസ് സിലിണ്ടറിൻ്റെ സാന്നിധ്യത്തിൽ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.
#Cooking#gas #price #hike #RJD #organizes #protest #Iringannoor