നാദാപുരം: (nadapuram.truevisionnews.com) കാൽ നൂറ്റാണ്ടായി നാദാപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓക്സ് ഫോർഡ് മാർഷൽ ആർട്സ് സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളിബോൾ ടൂർണമെന്റ് ഇന്ന് നാദാപുരത്ത് ആരംഭിക്കും. 18വരെ നീളുന്ന മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി.

ഇന്ത്യൻ ആർമി, കേരള പൊലീസ്, കെ എസ് ഇ ബി, ഇന്ത്യൻ കസ്റ്റംസ്, ഇൻകം ടാക്സ് ചെന്നൈ, ഇന്ത്യൻ എയർ ഫോഴ്‌സ് എന്നീ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. നാദാപുരം ടൗണിനു സമീപം സജീകരിച്ച ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ഏകദേശം 5000 പേർക്ക് ഇരിക്കാവുന്ന വിപുലമായ ഗാലറി ഒരുക്കിയിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ ഹാരിസ് ചേനത്ത്, സിറാജ് ചേനത്ത്, എ പി ദിനേശൻ,നാസർ കളത്തിൽ, സിദ്ധീഖ് തങ്ങൾ,നാസർ ഇ കെ ലത്തീഫ് പുതിയോട്ടിൽ, ഫൈസൽ സി എം, കുഞ്ഞമ്മദ് എ വി, ഇസ്മായിൽ കുണ്ടാഞ്ചേരി, സിദ്ധീഖ് തങ്ങൾ, ഷറഫുദ്ധീൻ ചാത്തോത്ത്, മഅറൂഫ് എം കെ, അസീസ്, മുഹമ്മദ് ഷാഫി കളരി കണ്ടിഎന്നിവർ പങ്കെടുത്തു.
#All #India #Volleyball #Festival #begin #today #Nadapuram