വാണിമേൽ: (nadapuramnews.com) കല്ലാച്ചി - വിലങ്ങാട് റോഡിൽ വാണിമേൽ പാലത്തിനു സമീപം മുരിങ്ങ പൊട്ടി വീണു ഗതാഗതം മുടങ്ങി. ഈ മേഖലയിൽ ഏറെ നേരം വൈദ്യുതിയും മുടങ്ങി.

മരക്കൊമ്പുകൾ മുറിച്ചു മാറ്റിയതോടെയാണ് ബസ്സുകൾ ഉൾപ്പടെ കടന്നുപോയത്. മുൻപ് ഇതേ സ്ഥലത്ത് മരക്കൊമ്പ് പൊട്ടി തലയിലേക്ക് വീണ് ടാക്സി ഡ്രൈവർ മരിച്ചിരുന്നു.
#kallachi #vilangadroad #vanimel #drumstickbroke