നാദാപുരം: (nadapuramnews.com) വോളിബോളിൻ്റെ ഈറ്റില്ലത്തിൽ ദേശീയ ടീമുകൾ അണിനിരന്ന ടൂർണമെൻ്റിൽ ഇന്ന് ചാമ്പ്യൻമാർ ആരെന്ന് അറിയാം. ഇതിനിടെ ഇന്നലെ ആവേശകരമായ സെമി ഫൈനൽ മത്സരങ്ങൾ നടന്നു.

ആറ് നാൾ പിന്നിട്ട ദേശീയ വോളി ടൂർണമെൻ്റിൽ ഇന്നലെ നാദാപുരത്ത് രണ്ട് മത്സരങ്ങളാണ് നടന്നത്. രാത്രി എട്ടര മണിക്ക് അവസാന പോരാട്ടത്തിലേക്കുള്ള വാശിയേറിയ മത്സരങ്ങലായിരുന്നു ഉണ്ടായിരുന്നത്. കൊച്ചിൻ കസ്റ്റംസ് ,കെ.എസ്.ഇ.ബി തിരുവനന്തപുരം, ഇന്ത്യൻ ആർമി, കേരള പൊലീസ് എന്നീ ടീമുകൾ സെമി ഫൈനലിൽ ഏറ്റുമുട്ടിയത്.
ഒന്നാം സെറ്റിൽ 32-34 എന്ന പോയിന്റ് നിലയിൽ കേരളം പോലീസിനെ നിലത്തടിച്ച് ഇന്ത്യൻ ആർമി വിജയിച്ചു. രണ്ടാം സെറ്റിലും ആധിപത്യം തുടർന്ന് ഇന്ത്യൻ ആർമി 17-25 പോയിന്റിൽ കേരള പൊലീസിനെ പരാജയപ്പെടുത്തി. മൂന്നാം സെറ്റിൽ 25 -18 എന്ന പോയിന്റ് നിലയിൽ കേരള പൊലീസ് ഉജ്ജ്വല വിജയം സ്വന്തമാക്കി. നാലാമത്തെ സെറ്റിൽ 30 -28 പോയിന്റ് നിലയിൽ കേരള പൊലീസിനി കീഴ്‌പ്പെടുത്തി ഇന്ത്യൻ ആർമി അവസാന ഫൈനൽ മത്സരത്തിലേക്ക് സ്ഥാനം നേടി.
വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യൻ ആർമിയുടെ മിന്നും വിജയങ്ങൾ ആയിരുന്നു മൂന്ന് സെറ്റിലും കാഴ്ചവെച്ചത്.
ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശം ഉയർത്തി നാദാപുരത്ത് നടക്കുന്ന ദേശീയ വോളിബോൾ ടൂർണമെന്റ ആവേശകരമായ ഫൈനൽ മത്സരം ഇന്നാണ്. കാണികൾക്ക് ഉന്മേഷവും ആവേശവും പകരാൻ മത്സരം അവസാന കളിയിലേക്ക് എത്തിയിരിക്കുകയാണ്.
ഇന്ത്യൻ ആർമിയും കെഎസ്ഇബിയും ഇന്ന് പോരാട്ടത്തിനിറങ്ങും.
ഓരോ ദിവസത്തെയും മത്സരം തുടങ്ങുന്നതിനു മുമ്പ് ഫോക്സ്ഫോർഡ് താരങ്ങൾ അണിനിരക്കുന്ന കളരി അഭ്യാസ പ്രകടനവും കരാട്ടെ പ്രദർശനവും ഗാന വിരുന്നുമെല്ലാം അരങ്ങേറുന്നുണ്ട്.
കളിയുടെ ടിക്കറ്റ് കൗണ്ടർ പൂർണമായി കൈകാര്യം ചെയ്യുന്നത് നാദാപുരം സഹകരണ അർബൻ ബാങ്ക് ജീവനക്കാരാണ്. കളി നിയന്ത്രിക്കാൻ ഓക്സ്ഫോർഡിന്റെ പ്രത്യേക വളണ്ടിയർമാരും പ്രത്യേക പരിശീലനം ലഭിച്ച കായിക പ്രതിഭകളും ഉണ്ട്.
#keralapolice #indianarmy #volleyball #nadapuram