തൂണേരി: നാദാപുരം സബ് ജില്ലയിലെ തൂണേരി വെസ്റ്റ് എൽ പി സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടവും വാർഷികവും കേരള നിയസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ നിർവ്വഹിച്ചു. വടകര എം പി ഷാഫി പറമ്പിൽ മുഖ്യാഥിതിയായിരുന്നു.

തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ്,രജില കിഴക്കുംകരോൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി ജിമേഷ് മാസ്റ്റർ, വാർഡ് മെമ്പർ അജിത വി കെ, സ്കൂൾ മാനേജർ ടി രാമചന്ദ്രൻ മാസ്റ്റർ, ഹെഡ്‌മിസ്ട്രസ് ബവിന എം,പി ടി എ പ്രസിഡണ്ട് സനോജ് എം, സി കെ അരവിന്ദാക്ഷൻ, കെ എം അബൂബക്കർ ഹാജി, രവി മാസ്റ്റർ, എം ബാലരാജ് മാസ്റ്റർ, കെ.പി സുധീഷ് മാസ്റ്റർ, രാധ ടീച്ചർ, എം പി ടി എ പ്രസിഡണ്ട് ബിൻസി, ധന്യ ടീച്ചർ എന്നിവർ സംസാരിച്ചു.
സ്കൂളിൻ്റെ 107 മത് വാർഷികവും വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ ഉദ്ഘാടന ചടങ്ങിനോടൊപ്പം അരങ്ങേറി.
#Thooneri #West #LP #School #moves #new #building