നാദാപുരം: ചെക്യാട് പഞ്ചായത്ത് 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 19 ലക്ഷം രൂപ ചെലവിൽ കല്ലുമ്മൽ പത്താം വാർഡിൽ നിർമ്മിച്ച പൊയിൽ മുക്ക് എടവന റോഡ്, കിഴക്കയിൽ ഓഞ്ഞോൽ റോഡിൻ്റെ ഉദ്ഘാടനം ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം നിർവ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യാപ്പണ്ടി അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഹമ്മദ് കുറുവയിൽ, എം ടി ഇബ്രാഹീം ഹാജി, ടി കെ സൂപ്പി മാസ്റ്റർ, വി പി ഹമീദ്, അബൂബക്കർ ചെറുവത്ത്, ഇസ്മായിൽ പൊയിൽ, വി പി കുഞ്ഞമ്മദ്, ചന്ദ്രൻ കുറ്റിയിൽ, ആഷിം തങ്ങൾ മമ്മേരികണ്ടി, വി പി റഫീഖ്, എം ടി മജീദ്, ടി ടി ജുനൈദ്, പൊയിൽ ഇഖ്ബാൽ, പൊയിൽ കുഞ്ഞാമി ഹജജുമ്മ, എൻ കെ സഹദ്, ഇസ്മായിൽ പറമ്പത്തപീടികയിൽ, വി പി അസീൽ, മുഹമ്മദ് ശീറാസി, അമ്മദ് കുട്ട്യാപ്പണ്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
#Two #roads #inaugurated #Chekyad #Panchayath