ഇരിങ്ങണ്ണൂർ : ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിലെ ഉപദേവനായ അയ്യപ്പ ക്ഷേത്രത്തിലെ ഉത്തരം വെപ്പ് ചടങ്ങ് നടത്തി. വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിയുടെ നിർദ്ദേശ പ്രകാരം എലാങ്കോട് പുരുഷു ആചാരിയുടെ മുഖ്യ കാർമികത്വത്തിലാണ് ഉത്തരം വെപ്പ് കർമ്മം നടത്തിയത്.

ശില്പി മൊറാഴ ലോകേഷ്,മേൽശാന്തി മണ്ണംകുളം ശങ്കരനാരായണൻ നമ്പൂതിരി എന്നിവരും നിരവധി ഭക്തജനങ്ങളും ചടങ്ങിൽ സന്നിഹിതരായി.
#Iringannur #Ayyappa #Temple #held #opening #ceremony