നാദാപുരം: (nadapuram.truevisionnews.com) കടമേരിയിൽ മയക്കുമരുന്ന് ഇനത്തിൽപെട്ട എം ഡി എം എ യുമായി മൂന്നുപേരെയാണ് നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തത്.

കോട്ടപ്പള്ളി, മഠത്തിക്കണ്ടിയിൽ മുഹമ്മദ് എം കെ (29) എടക്കണ്ടികുന്ന് പുതിയോട്ടുംകണ്ടി ഫർഷീദ് (39)കടമേരി പുതുക്കുടി ജിജിൻലാൽ (31) എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകുന്നേരം കടമേരിയിൽ വച്ച് വില്പനയ്ക്കായി കൈവശം വച്ചിരുന്ന 0.09 ഗ്രാം എം ഡി എം എയുമായാണ് പ്രതികൾ പോലീസ് പിടിയിലായത്. തുടർന്ന് പ്രതികളെയും ഇവർ സഞ്ചരിച്ച KL 11 CB 0647 നമ്പർ വാഹനമടക്കം കസ്റ്റഡിയിൽ എടുത്തു.
പ്രതികളുടെ പേരിൽ നാദാപുരം പോലീസ് കേസ് എടുത്തു.
#Drug #hunt #continues #Three #arrested #MDMA #Nadapuram