നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്തിനടുത്ത് വളയത്ത് മരത്തിൽ ബ്ലൂബെറി പറിക്കാനായി ശ്രമിക്കുന്നതിനിടെ പത്തു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

വീടിന് സമീപത്തെ മാമുണ്ടേരി പള്ളിയുടെ മുൻ വശത്തേ പറമ്പിലെ കിണറ്റിനു മുകളിൽ കയറി നിന്ന് ബ്ലൂബെറി പറിക്കുന്നതിനിടയിൽ കിണർ മൂടിയ ഇരുമ്പ് ഗ്രില്ലിന്റെ ഇടയിലൂടെ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു .
ഇന്ന് രാവിലെ 10 മണിയോടെ വളയം ടൗണിനടുത്തെ മാമുണ്ടേരിയാണ് സംഭവം . നെല്ലിയുള്ളതിൽ ഹമീദിൻ്റെ മകൻ മുനവ്വറലി (10)ആണ് മരിച്ചത്. അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
വളയം എസ് ഐ റെജികുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട് . മൃതദേഹം അൽപ സമയം മുമ്പ് പോസ്റ്റുമോർട്ടത്തിനായി വളയം താലൂക്ക്ആശുപത്രിയിലേക്ക് മാറ്റി .
#Ten #year #old #boy #dies #falling #well #Valayam #more #details #revealed