ഇടത് മുന്നണിക്ക് ശിക്ഷ നല്‍കാന്‍ ജനം ഉറച്ചു കഴിഞ്ഞു -ജെബി മേത്തര്‍ എംപി

ഇടത് മുന്നണിക്ക് ശിക്ഷ നല്‍കാന്‍ ജനം ഉറച്ചു കഴിഞ്ഞു -ജെബി മേത്തര്‍ എംപി
Apr 17, 2025 10:22 AM | By Jain Rosviya

അരൂർ: (nadapuram.truevisionnews.com) സ്ത്രീകൾക്കും തൊഴിലാളികൾക്കും വേണ്ടി സിപിഎം ഒഴുക്കുന്ന കണ്ണീർ തട്ടിപ്പാണെന്ന് ജനം തിരിച്ചറിഞ്ഞതായി മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി പറഞ്ഞു.

നേരിയ വർധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന ആശാവർക്കർമാർക്ക് ആനുകൂല്യം അനുവദിക്കുന്നില്ലെന്ന് മാത്രമല്ല മന്ത്രിമാരും സിപിഎം നേതാക്കളും സ്ത്രീകളെ അപമാനിക്കുന്നതായും ഇതിന് മറുപടി നൽകാൻ ജനം കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.

മഹിളാ കോൺഗ്രസ് സംസ്ഥാന ജാഥക്ക് അരൂരിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ജെബി മേത്തർ. പുറമേരി മണ്ഡലം പ്രസിഡന്റ് ീത്ത കണ്ടോത്ത് അധ്യക്ഷത വഹിച്ചു.

ഡിസിസി വൈസ് പ്രസിഡന്റ് ഹബീബ് തമ്പി, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത്, എ.ടി ഗീത, ബാബു ഒഞ്ചിയം, ശ്രീജേഷ് ഊരത്ത്, കെ. സജീവൻ, പി.അജിത്ത്' എം.കെ. ഭാസ്ക്‌കരൻ, പി. ശ്രീലത, ബീന കല്ലിൽ എന്നിവർ പ്രസംഗിച്ചു.

#Jebimather #MP #Aroor #Mahila #Congress #state #rally

Next TV

Related Stories
വീട്ടു മുറ്റത്തെ വാഹനം കേടു വരുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് നാദാപുരം പൊലീസ്

Apr 18, 2025 08:41 PM

വീട്ടു മുറ്റത്തെ വാഹനം കേടു വരുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് നാദാപുരം പൊലീസ്

രാത്രിയുടെ മറവിലാണ് അതിക്രമം. ബാലൻ നാദാപുരം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം...

Read More >>
'വെറും 20 രൂപ മാത്രം', നാദാപുരത്ത് സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Apr 18, 2025 06:05 PM

'വെറും 20 രൂപ മാത്രം', നാദാപുരത്ത് സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ബ്ലോക്ക്‌ കോ ഓഡിനേറ്റർ ഹണിമ ടി, വി ടി കെ മുഹമ്മദ്‌, നിസാർ എടത്തിൽ എന്നിവർ നേതൃത്വം...

Read More >>
മെയ് 8ന് സന്ദേശറാലി; വടകര - വില്യാപ്പള്ളി - ചേലക്കാട് റോഡ്‌ യാഥാർത്ഥ്യമാകുന്നു

Apr 18, 2025 05:54 PM

മെയ് 8ന് സന്ദേശറാലി; വടകര - വില്യാപ്പള്ളി - ചേലക്കാട് റോഡ്‌ യാഥാർത്ഥ്യമാകുന്നു

യോഗത്തിൽ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി.എൻ ഹമീദ് മാസ്റ്റർ...

Read More >>
ഗതാഗതം മുടങ്ങി, കല്ലാച്ചി - വിലങ്ങാട് റോഡിൽ മുരിങ്ങ പൊട്ടി വീണു

Apr 18, 2025 04:43 PM

ഗതാഗതം മുടങ്ങി, കല്ലാച്ചി - വിലങ്ങാട് റോഡിൽ മുരിങ്ങ പൊട്ടി വീണു

മരക്കൊമ്പുകൾ മുറിച്ചു മാറ്റിയതോടെയാണ് ബസ്സുകൾ ഉൾപ്പടെ...

Read More >>
കലാശപ്പോരാട്ടം; ദേശീയ വോളിബോൾ ടൂർണമെന്റിലെ ചാമ്പ്യൻമാരെ ഇന്നറിയാം

Apr 18, 2025 03:28 PM

കലാശപ്പോരാട്ടം; ദേശീയ വോളിബോൾ ടൂർണമെന്റിലെ ചാമ്പ്യൻമാരെ ഇന്നറിയാം

വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യൻ ആർമിയുടെ മിന്നും വിജയങ്ങൾ ആയിരുന്നു മൂന്ന് സെറ്റിലും...

Read More >>
 30 കുപ്പി മാഹിമദ്യവുമായി നാദാപുരം സ്വദേശികൾ പിടിയിൽ

Apr 18, 2025 11:53 AM

30 കുപ്പി മാഹിമദ്യവുമായി നാദാപുരം സ്വദേശികൾ പിടിയിൽ

സത്യനെ 10 കുപ്പി മദ്യവുമായി വാണിമേൽ വെള്ളിയോട് പള്ളിക്കുസ മീപത്തെ ബസ് സ്റ്റോപ്പിൽനിന്ന് വളയം പൊലീസും...

Read More >>
Top Stories

News Roundup