നാദാപുരം: (nadapuram.truevisionnews.com) കടത്തനാട് കളരി സംഘം നാദാപുരം ചാലപ്രം ശാഖയുടെ 20 മത് വാർഷിക ആഘോഷംഇന്ന് നടക്കും. ഫോക് ലോർ അക്കാദമി ചെയർമാൻ ഡോ ജയരാജൻ ഉദ്ഘാടനം ചെയ്യും.

ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി പി ലവ്‌ലിൻ അധ്യക്ഷനാകും. വൈകീട്ട് അഞ്ച് മണിക്ക് സാംസ്‌കാരിക ഘോഷയാത്ര ഗവ യുപി സ്കൂൾ പരിസരത്തുനിന്ന് ആരംഭിക്കും.
ഏഴ് മണിക്ക് നൂറ് കളരി വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കളരിപ്പയറ്റ്, കൈ കൊട്ടികളി ,ഒപ്പന മാധവൻ കാസർഗോഡ് നയിക്കുന്ന ഫോക്ക് ഗാനമേള എന്നിവ നടക്കും.
Kadathanadu Kalari Sangham anniversary celebration today