എടച്ചേരി: ജനദ്രോഹപരിപാടികളുമായി മുന്നോട്ട് പോകുന്ന എൽ.ഡി.എഫ് സർക്കാരിൻ്റെ നാലാം വാർഷികാഘോഷം കരിദിനമായി ആചരിക്കാൻ എടച്ചേരി പഞ്ചായത്ത് യു.ഡി.എഫ് കൺവൻഷൻ തീരുമാനിച്ചു. മെയ് 20ന് വൈകുന്നേരം 4 മണിക്ക് ഇരിങ്ങണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനവും, പൊതുയോഗവും സംഘടിപ്പിക്കും.
പരിപാടി വിജയിപ്പിക്കുന്നതിനായി മുഴുവൻ വാർഡുകളിലും യോഗങ്ങൾ ചേർന്ന് പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കും.ആർ.ടി.ഉസ്മാൻ യോഗം ചെയ്തു.ചുണ്ടയിൽ മുഹമ്മദ് അധ്യക്ഷനായി.
എം കെ .പ്രേംദാസ്, കെ.രമേശൻ, കെ.കുഞ്ഞബ്ദുല്ല,ബഷീർ എടച്ചേരി, എം പി.ശ്രീധരൻ,അഷറഫ് ഇരിങ്ങണ്ണൂർ, കോവുക്കൽ മുഹമ്മദ്, നടുക്കണ്ടി കുഞ്ഞിരാമൻ, തയ്യുള്ളതിൽ കുഞ്ഞബ്ദുല്ല, സി.പി സലാം സംസാരിച്ചു.
Fourth anniversary LDF government UDF black day