കുറ്റ്യാടി :( nadapuramnews.in) നിങ്ങളുടെ കാര്യത്തിൽ കുറ്റ്യാടി ഇനി കൂടുതൽ കെയറാകുന്നു . ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ക്യൂ കെയർ യുനാനി ആയുർവേദ ആശുപത്രിയാണ് മികച്ച ചികിത്സാ സൗകര്യങ്ങളോടെ നാടിന് ആശ്വാസമാകാൻ ഒരുങ്ങുന്നത് .
ജൂൺ 14 ന് മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ ക്യൂകെയർ ഉദ്ഘാടനം ചെയ്യും. ഫിസിയോ തെറാപ്പി യൂണിറ്റ് ഇ കെ വിജയൻ എം എൽ എ യുംലമ്മോറട്ടറി യൂണിറ്റ് പാറക്കൽ അബ്ദുള്ളയും ഉദ്ഘാടനം ചെയ്യും .

ഉദ്ഘാടനത്തോടനുബന്ധിച്ച് 300 പേർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. 9567 37 87 97 എന്ന നമ്പറിൽ വിളിച്ച് മെഡിക്കൽ ക്യാമ്പിലേക്ക് രജിസ്റ്റർ ചെയ്യാം .
പ്രസവ ശുശ്രൂഷ, ഉഴിച്ചിൽ എന്നിങ്ങനെ ആയുർവേദ, യുനാനി മേഖലയിലെ എല്ലാ ചികിത്സാരീതികളും ക്യൂ കെയറിൽ ലഭ്യമാക്കും
Q Care Unani Ayurveda Hospital Kuttiyadi