Jun 3, 2025 10:14 AM

നാദാപുരം : (nadapuram.truevisionnews.com) പുറമേരിയിലെ വൻ കവർച്ച. പതിനെട്ട് പവൻ സ്വർണാഭരണം മോഷണം പോയി . വീട്ടിലെ ജനൽ കുത്തി തുറന്ന് താക്കോൽ കൈക്കലാക്കുകയായിരുന്നു . ഇന്ന് പുലർച്ചെ കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത് .

രാത്രി പുറത്ത് പോയ മകൻ തിരിച്ചെത്തിയപ്പോഴാണ് സി സി ടി വി ക്യാമറ മൂടിയിട്ടത് ശ്രദ്ധയിൽപെട്ടത് , തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നവിവരം വീട്ടുകാർ അറിയുന്നത് . മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് മോഷണം പോയത് .

കൂടാതെ കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയുടെ കാലിൽ കിടന്ന പാദസരവും കള്ളൻ മുറിച്ചെടുത്തു . സംഭവത്തിൽ നാദാപുരം പൊലീസ് വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു .

purameri robbery eighteen pieces jewellery stolen

Next TV

Top Stories










News Roundup






Entertainment News