നാദാപുരം: (nadapuram.truevisionnews.com) സഹകരണ ജീവനക്കാർക്ക് സർക്കാർ ജീവനക്കാരുടെ മാതൃകയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ(സി ഐ ടി യു) നാദാപുരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
നാദാപുരം മോയിൻ കുട്ടി വൈദ്യർ അക്കാഡമി ഹാളിൽ സീതാറാം യെച്ചൂരി നഗറിൽ സി.ഐ ടി യു ജില്ലാ സെക്രട്ടറി എം.ഗിരീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.കെ .പ്രദീപൻ പതാക ഉയർത്തി. വി.രാജീവ്,ടി.പി സനൂപ്, സുമിത്ര, പി.കെ പ്രദീപൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.



ടി.പി രഞ്ജിത്ത് പ്രവർത്തന റിപ്പോർട്ടും, വിശ്വനാഥൻ സംഘടനാ റിപ്പോർട്ടും, വി രാജീവ് വരവ് ചെലവ്കണക്കും അവതരിപ്പിച്ചു. കെ.പി രാജീവൻ രക്ത സാക്ഷി പ്രമേയവും , വി രാജീവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം.കെ ശശി, വി.പി കുഞ്ഞികൃഷ്ണൻ , ടി. അനിൽകുമാർ ജില്ലാ വൈസ് പ്രസിഡണ്ട് ടി.കെ വിനോദൻ , എം ഗീത, കെ.പി സജിത്ത് കുമാർ ,എൻ.ടി ഷാജി എന്നിവർ സംസാരിച്ചു. ടി.ബാബു സ്വാഗതവും, ടി.പി സനൂപ് നന്ദിയും പറഞ്ഞു.
പി.കെ പ്രദീപൻ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാർ എം.പിഷൈജു, ടി. ലീന , എം രജീഷ്, നിധീഷ് ഒ.പി, സെക്രട്ടറി ടി.പി രഞ്ജിത്ത്, ജോയിന്റ് സെക്രട്ടറിമാർ ടി.പി സനൂപ്, എ.സുരേഷ് ബാബു, പി.ടി. കെ റീജ, കെ.പി രാജീവൻ, ട്രഷറർ വി രാജീവ് എന്നിവർ ഭാരവാഹികളായി
CITU demands implementation of medical insurance on the Medisep model for cooperative employees