Jul 6, 2025 11:03 PM

നാദാപുരം: (nadapuram.truevisionnews.com) കോടതി ഉത്തരവ് ലംഘിച്ച് നാദാപുരം പുറമേരിയിൽ യുവതിയെ ഭർത്താവ് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതായി പരാതി. പുറമേരി സ്വദേശി ഫൈസലിനെതിരെ തൂണേരി പടിഞ്ഞാറേകണ്ടി താഴെകുനിവീട്ടിൽ സബീല ഫൈസൽ ആണ് പരാതി നൽകിയത്.

ഇന്ന് രാവിലെ 10.45ഓടെ യുവതിയുടെ വീട്ടിലെ മുറിയിലേക്ക് അതിക്രമിച്ച് കയറി കഴുത്തിന് പിടിച്ച് ഞെരിക്കുകയും , അസഭ്യഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഭർത്താവ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തള്ളി നിലത്തിട്ട ശേഷം മർദ്ദിക്കുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു.

2006 ഏപ്രിൽ 15നാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. മുൻപും ഭർത്താവിൽ നിന്ന് ഗാർഹിക പീഡനം നേരിട്ടതിനാൽ യുവതി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു . ഇതിനെ തുടർന്ന് കോടതി യുവതിക്കും പെൺമക്കളായ മൂന്ന് കുട്ടികൾക്കും പൊലീസ് പ്രൊട്ടക്ഷനിൽ വീട്ടിൽ നിൽക്കാനുളള ഉത്തരവ് ഇറക്കിയിരുന്നു.

ഈ ഉത്തരവ് നിലനിൽക്കെ ആണ് പ്രതിയായ ഭർത്താവ് വീണ്ടും യുവതിയെ വീട്ടിൽ കയറി ആക്രമിച്ചത് എന്നാണ് പരാതി. നിലവിൽ നാദാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Woman accused of breaking into her home and beating her husband in a complaint purameri

Next TV

Top Stories










//Truevisionall