നാദാപുരം : (nadapuram.truevisionnews.com)വിവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വെള്ളൂരിന്റെ ആഭിമുഖ്യത്തിൽ കേരള ഫയർ ആൻറ് റെസ്ക്യൂ നാദാപുരത്തിന്റെ സഹകരണത്തോടെ സി പി ആർ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു.
തുണേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കും കരമൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ മുഹമ്മദ് സാനിഷ്, സ്മിതേഷ് എന്നിവർ പരിശീലനം നൽകി.



ഫസൽ മാട്ടാൻ അധ്യക്ഷനായി. എ പി റിയാസ്,സജിത്ത് വളയം,നിഹാൽ അരവലത്ത്, സമീർ പുത്തലത്ത്, വി പി അജ്മൽ, ഷംസീർ കാട്ടിൽ എന്നിവർ സംസാരിച്ചു.
CPR training camp organized in nadapuram