നാദാപുരം: (nadapuram.truevisionnews.com) പാതി വിലയ്ക്ക് സ്കൂട്ടറുകൾ വിതരണം നടത്തുമെന്ന് വിശ്വസിപ്പിച്ച് പുറമേരിയിലെ നിരവധി സ്ത്രീകളെ വഞ്ചിച്ച സംഭവത്തിൽസിപിഐ എം ഇരകൾക്കൊപ്പമാണെന്നും കോൺഗ്രസ് -മുസ്ലിം ലീഗ് നേതാക്കൾ മുഖ്യ പ്രതികളായ പതിവില തട്ടിപ്പിൻ്റെ ഉത്തരവാദിത്വം പാർട്ടിയെ പഴിചാരാൻ നോക്കേണ്ടയെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു.



പാതിവില തട്ടിപ്പ് സംഭവത്തിൽ സിപിഐ എം പുറമേരിയിൽ സംഘടിപ്പിച്ച വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരൂർ ലോക്കൽ സെക്രട്ടറി സിപി നിധീഷ് അധ്യക്ഷനായി.
സംസ്ഥാന കമ്മറ്റി അംഗം പി.മോഹനൻ മാസ്റ്റർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിപി ചാത്തു, ജില്ലാ കമ്മറ്റി അംഗം കൂടത്താം കണ്ടി സുരേഷ് , ഏരിയാ സെക്രട്ടറി എ മോഹൻ ദാസ് എന്നിവർ സംസാരിച്ചു. മുതിർന്ന നേതാവ് വി പി കുഞ്ഞികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ജ്യോതി ലക്ഷ്മി, കെ.കെ ദിനേശൻ എന്നിവർ സന്നിഹിതരായി. പുറമേരി ലോക്കൽ സെക്രട്ടറി കെ.ടി.കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
M Mehboob inaugurating CPI(M) organized an explanatory public meeting in purameri regarding the half price scam incident