കല്ലാച്ചി: (nadapuram.truevisionnews.com) പതിവു തെറ്റിക്കാതെ ഈ വർഷവും ഓണക്കിറ്റ് നല്കി മാതൃകയായി എം ടി കുഞ്ഞിരാമൻ. കല്ലാച്ചി സിപിഐഎം ഓഫീസ് പരിസരത്തെ എംടി ഹോട്ടൽ ഉടമയാണ് എം ടി കുഞ്ഞിരാമൻ. തന്റെ വരുമാനത്തിന്റെ ഒരു പങ്ക് അവശത അനുഭവിക്കുന്നവർക്കായി മാറ്റിവച്ചാണ് കുഞ്ഞിരാമൻ നന്മയുടെ ഓണം ആഘോഷിക്കുന്നത്.
കല്ലാച്ചി ടി പി കണാരൻ സ്മാരക ഹാളിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ കെ വാസു വിതരണം ഉദ്ഘാടനം ചെയ്തു. 170 പേർക്ക് ഓണക്കിറ്റ് നൽകിയത്. ഹോട്ടലിൽനിന്ന് വരുമാനത്തിൽ നിന്നുള്ള തുക മാറ്റി വച്ച് 2013ൽ അഞ്ച് പേർക്ക് കിറ്റ് നൽകിയാണ് കുഞ്ഞിരാമൻ തുടക്കം കുറിച്ചത്. പി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി.



കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു പ്രഭാഷണം നടത്തി. സിപിഐ എം ഏരിയാ സെക്രട്ടറി മോഹൻദാസ്, സൂപ്പി നരിക്കാട്ടേരി, കെ എം രഘുനാഥ്, നിഷ മനോജ്, കെ ടി കെ ചന്ദ്രൻ, ശ്രീജിത്ത് മുടപ്പിലായി, കരിമ്പിൽ ദിവാകരൻ, കരിമ്പിൽ വസന്ത എന്നിവർ സംസാരിച്ചു. കെ പി കുമാരൻ സ്വാഗതവും എം ടി കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു
Owner of MT Hotel MT Kunhiraman providing Onam kit