നാദാപുരം : (https://nadapuram.truevisionnews.com/) ആരോപണ വിധേയനായ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചെക്യാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറക്കടവ് ടൗണിൽ കെഎസ്ആർടിസി ബസ് തടഞ്ഞു.
യൂത്ത് കോൺഗ്രസ് ചെക്യാട് മണ്ഡലം പ്രസിഡന്റ് അഖിൽ സി പി , കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് മോഹനൻ പാറക്കടവ് , കെ കെ എച്ച് നിസാർ , കെ കെ അബൂബക്കർ ഹാജി, സുധീർ കല്ലിൽ , നിസാർ ഒതയോത്ത് , മുബഷിർ പി , അബ്ദുള്ള മുണ്ടോടി , മുസ്തഫ കെ കെ , മുഹമ്മദ് കൊയിലോത്ത്, മഞ്ജു വി കെ , അനില എന്നിവർ നേതൃത്വം നൽകി. വളയം പോലീസ് സ്ഥലത്തെത്തി പ്രവർത്തകരെ നീക്കം ചെയ്തു.
Youth Congress workers blocked a KSRTC bus in Parakkadavu











































