നാദാപുരം : (https://nadapuram.truevisionnews.com/) മാനം കറുക്കുമ്പോൾ ഇനി ഭയം വേണ്ട. വാണിമേലിൽ പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനം ഒരുങ്ങുന്നു. അതിതീവ്ര മഴയും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമടക്കം പ്രകൃതി ദുരന്ത സാധ്യതയുള്ള സാഹചര്യങ്ങൾ മുൻകൂട്ടി അറിയിക്കുന്ന സംവിധാനം ഒരുക്കുന്നതിനെക്കുറിച്ചുള്ള ആലോചനാ യോഗം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്നു.
പഞ്ചായത്ത് സെക്രട്ടറി എൻ .മനോജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി .പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ സിഡബ്ല്യു ആർഡിഎം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഡബ്ല്യു ആർഡിഎം സയൻ്റിസ്റ്റ് ഡോ. തേൻ മൊഴി, ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ ഷാജി എം സ്റ്റീഫൻ എന്നിവർ പദ്ധതി വിശദീകരിച്ചു.
ആവശ്യമായ പ്രവർത്തനം നടത്താൻ ഹരിത കേരളം മിഷനേയും സിഡബ്ല്യു ആർഡിഎമ്മിനേയും ചുമതലപ്പെടുത്തി. വൈസ് . പ്രസിഡണ്ട് എൻ കൈമുർഷിന , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി രാജീവൻ, ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാജു അലക്സ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേപ്‌സൺ ടി.സി.ഹസീന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ടി ബാബു, കെ.ജെ .ജോസ്. എന്നിവർ സംസാരിച്ചു. ഹരിതകേരളം മിഷൻ ബ്ലോക്ക് കോഡിനേറ്റർ മാരായ കെ.കുഞ്ഞിരാമൻ,എൻ.രാജേഷ്, വൈഷ്ണവി, എന്നിവർ പങ്കെടുത്തു.
No need to fear anymore; Natural disaster warning system is being prepared in Vanimele








































