'വായന കൂട്ടം'; എടച്ചേരിയിൽ വായനകൂട്ടം പുസ്തക ചർച്ച നടത്തി

'വായന കൂട്ടം'; എടച്ചേരിയിൽ വായനകൂട്ടം പുസ്തക ചർച്ച നടത്തി
Mar 10, 2026 08:18 PM | By Susmitha Surendran

എടച്ചേരി: (https://nadapuram.truevisionnews.com/)  വായന അന്യംനിന്നു പോയെന്ന് വിലപിക്കുന്ന കാലത്ത് ഒരു പറ്റം വായനക്കാരുടെ നേതൃത്വത്തിൽ കഥാ ചർച്ച നടത്തി  ശ്രദ്ധ നേടി.

എടച്ചേരി പഞ്ചായത്ത് കെ.എസ് എസ് പിഎയുടെ നേതൃത്വത്തിൽ "വായന കൂട്ടം" രൂപീകരിച്ചു. ഐ എസ് ആർ ഒ റിട്ടയേർഡ്കെമിക്കൽ എഞ്ചിനീയറും, പ്രശസ്ത സാഹിത്യകാരനുമായ കണ്ണോത്ത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥ ചർച്ച ചെയ്തു.

പി.പി.വേണു മാസ്റ്റർ കഥ അവതരിപ്പിച്ചു. കെ.പി ദാമോധരൻ മാസ്റ്റർ കഥാ ചർച്ചയ്ക്ക് തുടക്കം കുറിച്ചു. ശ്യാംസുന്ദർഎടച്ചേരി, പ്രേമാനന്ദൻ കുനിങ്ങാട്, സജീവൻ മാസ്റ്റർ, ഹരീന്ദ്രൻ,ശോഭ ടീച്ചർ, പുനത്തിൽ ദാമോധരൻ, ഷാജി മാധവൻ, പ്രഭാകരൻ, ഷീജ ടീച്ചർ, സി.പവിത്രൻ മാസ്റ്റർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ആധുനിക കാലത്തെ മലയാളിയുടെ പൊങ്ങച്ചവും, അതോടൊപ്പം ചിലർ അനുഭവിക്കുന്ന ദാരിദ്ര്യവും കഷ്ടപ്പാടുകളും, ഭക്ഷണം ദുർവ്യയം ചെയ്ത് മോടി കാട്ടുന്ന മലയാളിയുടെ പുതിയ സംസ്കാരവും കഥയിൽ വരച്ചു കാട്ടുന്നുണ്ട് എന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

യോഗത്തിൽ കെഎസ്എസ്പി എ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സിക്രട്ടറി പി.കൃഷ്ണൻ സ്വാഗതവും,സി. പവിത്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Reading group held a book discussion in Edacherry

Next TV

Related Stories
'എൽ.ഡി.എഫ് നടത്തിയ വികസന പ്രവർത്തനങ്ങൾ തുടർ ഭരണത്തിന് ശക്തി പകരും '-  എം.കെ ഭാസ്കരൻ

Mar 10, 2026 08:21 PM

'എൽ.ഡി.എഫ് നടത്തിയ വികസന പ്രവർത്തനങ്ങൾ തുടർ ഭരണത്തിന് ശക്തി പകരും '- എം.കെ ഭാസ്കരൻ

എൽ.ഡി.എഫ് നടത്തിയ വികസന പ്രവർത്തനങ്ങൾ തുടർ ഭരണത്തിന് ശക്തി പകരും '- എം.കെ ഭാസ്കരൻ...

Read More >>
ഗണേഷ് കുമാർ രാജിവെയ്ക്കണം; പാറക്കടവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ എസ് ആർ ടി സി ബസ് തടഞ്ഞു

Mar 10, 2026 08:12 PM

ഗണേഷ് കുമാർ രാജിവെയ്ക്കണം; പാറക്കടവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ എസ് ആർ ടി സി ബസ് തടഞ്ഞു

പാറക്കടവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ എസ് ആർ ടി സി ബസ് തടഞ്ഞു...

Read More >>
 ഇനി ഭയം വേണ്ട; വാണിമേലിൽ പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനം ഒരുങ്ങുന്നു

Mar 10, 2026 07:46 PM

ഇനി ഭയം വേണ്ട; വാണിമേലിൽ പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനം ഒരുങ്ങുന്നു

ഇനി ഭയം വേണ്ട; വാണിമേലിൽ പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനം...

Read More >>
കുടുംബശ്രീക്ക് പിന്തുണ; സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ്റെ വായ്പ വിതരണം ചെയ്തു

Mar 10, 2026 07:16 PM

കുടുംബശ്രീക്ക് പിന്തുണ; സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ്റെ വായ്പ വിതരണം ചെയ്തു

കുടുംബശ്രീക്ക് പിന്തുണ; സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ്റെ വായ്പ വിതരണം...

Read More >>
Top Stories

News Roundup

Entertainment News