നാദാപുരം: മത പ്രബോധന രംഗത്ത് തുല്യതയില്ലാത്ത ത്യാഗത്തിന്റെ തീഷ്ണാനുഭവങ്ങളുടേതായിരുന്നു പ്രവാചക ജീവിതമെന്നും തിരു നബി (സ) യുടെ ജീവചരിത്രം പഠന വിധേയമാക്കുന്ന ആർക്കും ഇത് ബോധ്യമാവുമെന്നും എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങൾ അഭിപ്രായപ്പെട്ടു. ഏത് പ്രതിസന്ധി ഘട്ടത്തിലും ആദർശം ഉറക്കെ പറയാനുളള ആർജ്ജവമാണ് പ്രവാചക അധ്യാപനങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാദാപുരം ജാമിഅ: ഹാശിമിയ്യ മീലാദ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ അഹമ്മദ് ബാഖവി അധ്യക്ഷനായി. മൗലിദ് സദസ്സിന് ടി.വി.സി അബ്ദുസമദ് ഫെസി നേതൃത്വം നൽകി. സയ്യിദ് ഹമീദ് തങ്ങൾ അൽഹൈദ്രൂസി, അബ്ദുൽ ഗഫൂർ ഫൈസി, മുഹമ്മദ് പടിഞ്ഞാറത്തറ, ഇമ്പിച്ചി തങ്ങൾ പയന്തോങ്ങ്, ടി.എം.വി അബ്ദുൽ ഹമീദ്, സയ്യിദ് മുഹമ്മദലി യമാനി, ഇ.ടി അസീസ് ദാരിമി, മായൻ ഹാജി കണ്ടോത്ത്, പി അബ്ദുൽ അസീസ് ഫൈസി, ഇസ്മയിൽ ഹാജി എടച്ചേരി, അശ്റഫ് കണ്ടോത്ത് പ്രസംഗിച്ചു
Nadapuram Jamia: Hashimiya Milad Sangam inaugurated by Syed T.P.C. Thangal