Sep 20, 2025 10:36 AM

നാദാപുരം : (nadapuram.truevisionnews.com) നാദാപുരം കസ്തൂരിക്കുളത്തിന് സമീപം കാർ എറിഞ്ഞുതകർത്ത് വളയം സ്വദേശി പുളിയുള്ളതിൽ ഷിജത്തിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികളെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വളയം അരിങ്ങാട്ടിൽ മുഹമ്മദ് നജാദ് (18), ചെറുമോത്ത് ചേരിക്കുന്നുമ്മൽ മുഹമ്മദ് ഷാദിൽ, എലിക്കുന്നുമ്മൽ മുഹമ്മദ് സിയാദ് (20) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്.

ഈ മാസം അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. വളയം മാവേലി സ്റ്റോറിന് സമീപത്ത് മർദ്ദനത്തിൽ പരിക്കേറ്റ ചപ്പാരിച്ചാംകണ്ടിയിൽ വിനയ് എന്ന യുവാവിനെ വളയത്തുനിന്ന് നാദാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കാർ എറിഞ്ഞുതകർത്ത് ഡ്രൈവറായ ഷിജിത്തിനെ വധിക്കാൻ ശ്രമിച്ചത്. വളയത്ത് നടന്ന അക്രമക്കേസിൽ അറസ്റ്റിലായ പ്രതികൾ എറണാകുളത്ത് റിമാൻഡിലായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങിയത്.

Nadapuram police take into custody the accused who attacked a young man by smashing his car in Valayam

Next TV

Top Stories










//Truevisionall