നാദാപുരം: (nadapuram.truevisionnews.com) ഓണക്കാലത്ത് മദ്യപാനിയെ അനുകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ വളയത്തെ വീട്ടമ്മയെ സംസ്ഥാന വനിതാ കമ്മീഷൻ അനുമോദിച്ചു. വളയം സ്വദേശി ടിന്റു വിജേഷിനെയാണ് അനുമോദിച്ചത്. വടകര നഗരസഭയുടെ സഹകരണത്തോടെ പാർക്ക് ഓഡിറ്റോറിയത്തിൽ വനിതാ കമ്മീഷൻ സംഘടിപ്പിച്ച ജാഗ്രത പരിശീലന പരിപാടിയിലാണ് ടിന്റു വിജേഷിനെ ആദരിച്ചത്. വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉപഹാരം നൽകി.
വളയം പഞ്ചായത്തിലെ നിരവുമ്മൽ അംഗൻവാടിയിലെ ഓണാഘോഷ പരിപാടിക്കിടെ ടിന്റു വിജേഷ് മദ്യപാനിയെ അനുകരിച്ച് അവതരിപ്പിച്ച പ്രകടനം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.



അനുമോദന പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി ആര്‍ ഹരിപ്രസാദ്, സിഡിപി ഓ കെ ആരിഫ , അഡ്വ. ലതിക ശ്രീനിവാസ്, സി ഗണേശന്‍ എന്നിവര്‍ പങ്കെടുത്തു. ലീഗല്‍ റിസോഴ്‌സസ് സെന്റര്‍ കണ്‍സള്‍ട്ടന്റ് അഡ്വക്കേറ്റ് സി കെ സാജിറ ക്ലാസ് നയിച്ചു.
Respect to Valayam native; State Women's Commission commends Tintu Vijesh, who went viral for imitating a drunkard