പുറമേരി: (nadapuram.truevisionnews.com) പുറമേരി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. വാശിയേറിയ മത്സരത്തിനൊടുവിൽ ഉദയ പെരുമുണ്ടച്ചേരി ജേതാക്കളായി. വോൾഗ റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതിലക്ഷ്മി ട്രോഫികൾ വിതരണം ചെയ്തു.
മികച്ച പ്രകടനം കാഴ്ചവെച്ച വാർഡിനുള്ള കോഫി പെരുമുണ്ടച്ചേരിക്ക് (12-ാം വാർഡ്) ലഭിച്ചു. അരൂർ ഒൻപതാം വാർഡ് രണ്ടാം സ്ഥാനം നേടി. പഞ്ചായത്ത് തലത്തിൽ വിവിധ കായിക-കലാ മത്സരങ്ങളാണ് കേരളോത്സവത്തിന്റെ ഭാഗമായി നടന്നത്.
Udaya Perumundachery Club Champions of the Panchayat Kerala Festival










































