ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കോട്ടേമ്പ്രം വോൾഗ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച പ്രതിഭകളെ ആദരിച്ചു.
സുഗതകുമാരി പുരസ്കാരം നേടിയ ഒ.കെ. ശ്യാമള, പി.എസ്.സി സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ അശ്വതി ജയചന്ദ്രൻ, എച്ച്.എസ്.എ പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കിയ സുകന്യ ഷാജി എന്നിവരെയാണ് ചടങ്ങിൽ അനുമോദിച്ചത്.
ഗ്രാമപഞ്ചായത്ത് അംഗം രജീഷ് അക്കരോൽ പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. നിജേഷ് കുന്നിലോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി. ചന്ദ്രൻ സ്വാഗതവും എം.സി. പ്രേമൻ നന്ദിയും പറഞ്ഞു.
രമേശൻ കുന്നുമ്മൽ, കെ.കെ. ചന്ദ്രൻ, എ. ബാലൻ, പി. ബിനീഷ്, ഇ. സുകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള അംഗീകാരമായി മാറിയ ചടങ്ങിൽ നിരവധി നാട്ടുകാരും കലാകേന്ദ്രത്തിന്റെ പ്രവർത്തകരും പങ്കെടുത്തു.
Congratulations to the award winners and rank winners










































