കാരുണ്യത്തിന്റെ തണൽ; ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ റമസാൻ കിറ്റുകൾ വിതരണം ചെയ്തു

കാരുണ്യത്തിന്റെ തണൽ; ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ റമസാൻ കിറ്റുകൾ വിതരണം ചെയ്തു
Feb 22, 2026 11:25 AM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] റമസാൻ മാസത്തിന്റെ പുണ്യത്തോടൊപ്പം കാരുണ്യസ്പർശവുമായി പയന്തോങ്ങ് മേഖല മുസ്ലിം ലീഗ് രംഗത്ത്. ശിഹാബ്‌തങ്ങൾ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ അർഹരായ കുടുംബങ്ങൾക്കായി റമസാൻ കിറ്റുകൾ വിതരണം ചെയ്തു.

നാദാപുരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം.പി. സൂപ്പി കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. മഹല്ല് ഖാസി ഉവൈസ് റഹ്മാനിയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. റിലീഫ് കമ്മിറ്റി പ്രസിഡന്റ് പുത്തൂർ ഇമ്പിച്ചിക്കോയ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, റമസാൻ കാലത്തെ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നേതാക്കൾ സംസാരിച്ചു.

പി.പി. ബഷീർ, എം.കെ. ഇബ്ബിച്ചിതങ്ങൾ, എൻ.പി. അന്തു, ഹൈദ്രുസ്‌തങ്ങൾ, ഹമീദ് കെ.ടി.കെ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. 

Distribution of Ramadan kits by Shihab Thangal Relief Committee

Next TV

Related Stories
നാദാപുരം കുമ്മംകോട് വയലിൽ വൻ തീപിടുത്തം

Feb 21, 2026 07:51 PM

നാദാപുരം കുമ്മംകോട് വയലിൽ വൻ തീപിടുത്തം

നാദാപുരം കുമ്മംകോട് വയലിൽ വൻ...

Read More >>
Top Stories










News Roundup