നാദാപുരം: ( nadapuram.truevisionnews.com) എംഎൽഎയുടെ പ്രദേശിക ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച നാദാപുരത്തെ മൂവാഞ്ചേരി പാലം തുറന്നു ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.44 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്.
വി വി മുഹമ്മദലി അധൃക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ,അഡ്വ സജീവൻ, സുമയ്യ പാട്ടത്തിൽ, സിപിഐ എം ഏരിയാ സെക്രട്ടറി എ മോഹൻദാസ്, സി എച്ച് മോഹനൻ, വി എം അഹ്മദ് ഹാജി,ടി ബാബു, എരോത്ത് ഷൗക്കത്ത് , മൂവാഞ്ചേരി കുഞ്ഞബ്ദുള്ള,തൊട്ടത്തിൽ അന്ത്രു,വാഴയിൽ റഷീദ് , മഠത്തിൽ ഷൗക്കത്ത് , എന്നിവർ സംസാരിച്ചു.കണേക്കൽ അബ്ബാസ് സ്വാഗതം പറഞ്ഞു.
Moovancherry bridge opened












































