വാണിമേൽ : (https://nadapuram.truevisionnews.com/) യാത്രക്കാർക്കും അങ്ങാടിയിലെത്തുന്നവർക്കും വിശ്രമിക്കാനും മുലയൂട്ടാനും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനും ഒരു കേന്ദ്രം. വിശ്രമത്തിനും വികസനമെത്തുന്നു. വാണിമേലിൽ കാൽക്കോടി ചിലവിൽ നിർമ്മിക്കുന്ന ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന് ശിലയിട്ടു.
വിവാദങ്ങളിൽ മുടങ്ങിക്കിടന്ന ടേക്ക് എ ബ്രേക്ക് നിർമ്മാണമാണ് പുതിയ ഭരണ സമിതി പുന:രാരംഭിച്ചത്. വാണിമേൽ ഗ്രാമ പഞ്ചായത്ത് ഇരുപത്തിയഞ്ച് ലക്ഷം രൂപ ചിലവൊഴിച്ച് നിർമ്മിക്കുന്ന ടേക്ക് എ ബ്രേക്കിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ്കുമാർ നിർവ്വഹിച്ചു.
ഭൂമിവാതുക്കൽ അങ്ങാടിയിലെ ടാക്സിസ്റ്റാൻ്റിലാണ് കെട്ടിടം നിർമ്മിക്കുന്നത്. പതിറ്റാണ്ടുകളായുള്ള പൊതു ജനങ്ങളുടെയും വ്യാപാരികളുടെയും ടാക്സി തൊഴിലാളികളുടെയും ആവിശ്യമാണ് ഇതോട പൂർത്തിയാകുന്നത്.
ചടങ്ങിൽ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി രാജീവൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് എൻ കെ മുർഷിന , ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ടി ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ടി സി ഹസീന, ഷെബി സെബാസ്റ്റ്യൻ, സി പി നാണു, സി കെ ജലീൽ, എം കെ ബാലൻ , ഇ.വി നാണു, ജലീൽ കവൂർ, പി ആലിക്കുട്ടി, എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി മനോജൻ സ്വാഗതം പറഞ്ഞു.
Take a Break at Vani Mel, inaugurated by Grama Panchayat President TPradeepKumar


































