എടച്ചേരി ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ പ്രചാരണ കൺവെൻഷന് ഉജ്ജ്വല തുടക്കം

എടച്ചേരി ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ പ്രചാരണ കൺവെൻഷന് ഉജ്ജ്വല തുടക്കം
Dec 1, 2025 02:12 PM | By Krishnapriya S R

നാദാപുരം: nadapuram.truevisionnews.com  കോഴിക്കോട് ജില്ലാ പഞ്ചായത്ത് എടച്ചേരി ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി വത്സലകുമാരി ടീച്ചറുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉജ്ജ്വല തുടക്കമായി. പ്രചാരണ കൺവെൻഷൻ ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ കെ. ടി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

മുഖ്യപ്രഭാഷണം മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല നിർവഹിച്ചു. വി.പി. കുഞ്ഞമ്മദ്, മോഹനൻ പാറക്കടവ്, ആവോലം രാധാകൃഷ്ണൻ, പ്രമോദ് കക്കട്ടിൽ, അഡ്വ. എ. സജീവൻ, എം.പി. ഷാജഹാൻ, സി. പവിത്രൻ, കെ. മുഹമ്മദ് സാലി, പി. അജിത്, ടി. കുഞ്ഞിക്കണ്ണൻ, കെ. വത്സല കുമാരി, എ.പി. മുനീർ, ശ്രീജ മണികണ്ഠൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

പ്രാദേശിക വികസന ആവശ്യങ്ങളും മുന്നിലുള്ള തിരഞ്ഞെടുപ്പ് ചിന്തകളും ഉന്നയിച്ച് കൺവെൻഷൻ ആവേശഭരിതമായി.

Edachery, UDF candidate

Next TV

Related Stories
ജനദ്രോഹ ഭരണത്തിനെതിരെ ജനങ്ങൾ ഉയർത്തെഴുന്നേൽക്കും; പാറക്കൽ അബ്‌ദുല്ല

Dec 1, 2025 11:13 AM

ജനദ്രോഹ ഭരണത്തിനെതിരെ ജനങ്ങൾ ഉയർത്തെഴുന്നേൽക്കും; പാറക്കൽ അബ്‌ദുല്ല

പാറക്കൽ അബ്‌ദുല്ല, കുന്നുമ്മൽ,നരിപ്പറ്റ പഞ്ചായത്ത്‌...

Read More >>
വിജയം ഉറപ്പാക്കാൻ; തൂണേരിയിൽ യുഡിഎഫ് കൺവെൻഷൻ നടത്തി

Nov 30, 2025 09:12 PM

വിജയം ഉറപ്പാക്കാൻ; തൂണേരിയിൽ യുഡിഎഫ് കൺവെൻഷൻ നടത്തി

തൂണേരിയിൽ യുഡിഎഫ് കൺവെൻഷൻ നടത്തി...

Read More >>
വാണിയൂർ റോഡ് ജംഗ്ഷനിൽ കക്കൂസ് മാലിന്യം തള്ളിയതിൽ പ്രതിഷേധം ശക്തം

Nov 30, 2025 03:06 PM

വാണിയൂർ റോഡ് ജംഗ്ഷനിൽ കക്കൂസ് മാലിന്യം തള്ളിയതിൽ പ്രതിഷേധം ശക്തം

വാണിയൂർ റോഡ് ജംഗ്ഷനിൽ കക്കൂസ് മാലിന്യം...

Read More >>
Top Stories

News Roundup