കല്ലാച്ചി:(https://nadapuram.truevisionnews.com/ )കല്ലാച്ചിയിൽ കുഴി വെട്ടിയതിനു പിന്നാലെ വീണ്ടും കുഴി വെട്ടി ഗതാഗത കുരുക്ക് സൃഷ്ടിച്ചു. സംസ്ഥാന പാതയില്‍ പെട്രോള്‍ പമ്പിനു സമീപത്തും പരിസരങ്ങളിലുമായി കേബിള്‍ ഇടാനുള്ള കുഴി വെട്ടിയതിനു പിന്നാലെയാണ് വീണ്ടും കുഴി വെട്ടിയത്.
പൈപ്പ് റോഡില്‍ നിന്ന് സംസ്ഥാന പാതയിലേക്ക് ഇറങ്ങാന്‍ വാഹനങ്ങള്‍ ഏറെ പാടുപ്പെടുന്ന സ്ഥിതിയാണ്. റോഡിലെ കുഴികള്‍ മൂടിയതിനു പിന്നാലെയാണ് പലയിടങ്ങളിലായി കുഴി വെട്ടി തുടങ്ങിയത്. പിഡബ്ല്യൂഡിയുടെ അനുമതിയോടെയാണ് കുഴി വെട്ടിയതെന്നാണ് ജോലിക്കാര്‍ പറയുന്നത്.
Traffic jam, traffic jam caused by cutting a pothole, Kallachi









































