അരൂർ: [nadapuram.truevisionnews.com] എൽഡിഎഫ് സ്ഥാനാർഥികളുടെ മുന്നേറ്റത്തിന് ശക്തി പകരുന്നതിനായി അരൂരിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി ആവേശഭരിതമായി. റാലിയുടെ ഉദ്ഘാടനം സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ കെ.പി. അനിൽകുമാർ നിർവഹിച്ചു.
സ്ത്രീപീഡന കേസിൽ പ്രതിയായ എംഎൽഎയെ കോൺഗ്രസ് നേതാക്കൾ, പ്രത്യേകിച്ച് എംപി ഷാഫി പറമ്പിൽ, സംരക്ഷിക്കുന്നതായി ആരോപിച്ച് വോട്ടർമാർ അത് ഗൗരവത്തോടെ പരിഗണിക്കണമെന്നും അനിൽകുമാർ അഭിപ്രായപ്പെട്ടു.
കോറോത്ത് ശ്രീധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. രാജൻ, കൂടത്താംകണ്ടി സുരേഷ്, ടി.കെ. റാഘവൻ, സി.പി. നിധീഷ് എന്നിവർ പ്രസംഗിച്ചു. റാലിക്ക് പ്രദേശവാസികളുടെ മികച്ച പിന്തുണ ലഭിച്ചു.
LDF, Aroor, election rally











































