നാദാപുരം: [nadapuram.truevisionnews.com] പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഓർക്കാട്ടേരി മെർച്ചന്റ്സ് അസോസിയേഷൻ്റെ അംഗങ്ങളായ ജനപ്രതിനിധികൾക്ക് സ്നേഹാദരം നൽകി.
കോഴിക്കോട് ജില്ല കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സീനിയർ വൈസ് പ്രസിഡണ്ട് എം അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യുകയും സ്നേഹാദരവ് നൽകുകയും ചെയ്തു.
ജനസേവനത്തിന്റെ പുതിയ ഉത്തരവാദിത്വത്തിലേക്ക് കടക്കുന്ന പുതിയ ജനപ്രതിനിധികളെ അഭിമാനത്തോടെ അഭിനന്ദിക്കുന്നതോടപ്പം വ്യാപാര മേഖലയുടെയും പഞ്ചായത്തിന്റെയും പുരോഗതിക്ക് നിങ്ങളുടെ പ്രവർത്തനം ശക്തിയാകട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം അബ്ദുൽ സലാം പറഞ്ഞു.
എടച്ചേരി ഗ്രാമ പഞ്ചായത്തിലേക്ക് മുന്നാമതും തെരഞ്ഞടുക്കപെട്ട മോട്ടി, ഏറാമല ഗ്രാമ പഞ്ചായത്തിലേക്ക് തെരഞ്ഞടുക്കപെട്ട വിജേഷ് എം.കെ, മറുവയിൽ മുസ്ല എന്നി ജനപ്രതിനിധികൾക്കാണ് ആദരവ് നൽകിയത്.



പ്രസിഡണ്ട് കെ.ഇ ഇസ്മയിൽ അധ്യക്ഷത വഹിച്ചു.റിയാസ് കുനിയിൽ, ടി എൻ കെ പ്രഭാകരൻ, കെ.പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Orkattery Merchants Association, Snehadaram, People's Representative











































.jpeg)