നാദാപുരം: [nadapuram.truevisionnews.com] ദേശീയ സ്കൂൾ മീറ്റിൽ സ്വർണ മെഡൽ നേടി നാടിന് അഭിമാനമായ അനുദേവിന് 21 ന് വടകര റെയിൽവേസ്റ്റേഷൻ മുതൽ ജന്മനാടായ വളയം ചുഴലി വരെ ജനകീയ സ്വീകരണം നൽകും.
ഉത്തർപ്രദേശിലെ ലക്നൗ വെച്ച് നടന്ന ദേശീയ ജൂനിയർ അതിലെറ്റിക്സിൽ കേരളത്തിന് വേണ്ടി 4×400 മീറ്റർ റിലെ മത്സരത്തിലാണ് വളയം ചുഴലി സ്വദേശി അനുദേവ് സ്വർണ മെഡൽ നേടിയത്.
ഇന്നലെയായിരുന്നു മത്സരം. ഉത്തരേന്ത്യ യിലെ കൊടും തണുപ്പിനെയും ശീത കാറ്റിനെയും വക വെക്കാതെയാണ് ഈ മിടുക്കൻ ദേശീയ മീറ്റിൽ കേരളത്തിൻ്റെ അഭിമാനം വാനോളം ഉയർത്തിയത്.
ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി മെഡലുകൾ നേടി നാടിന്റെ അഭിമാനമായി മാറിയ അനുദേവ് വെള്ളിയോട്ടുപൊയിൽ നെരോത്ത് ചന്ദ്രൻ്റെയും ബേബിയുടെയും മകനാണ്.



ഡിസംബർ 21 ന് വടകര റെയിൽവേ സ്റ്റേഷനിൽ എത്തുന്ന അനുദേവിന് വീരോജിതമായ സ്വീകരണ പരിപാടികൾ സംഘടിപ്പിക്കുന്നതിലും നാട്ടിലെ രാഷ്ട്രീയ നേതാക്കന്മൻമാരും വളയം പഞ്ചായത്തിലെ വിവിധ ക്ലബ് ഭാരവാഹികളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
National Gold











































.jpeg)