നാദാപുരം:(nadapuram.truevisionnews.com) സമസ്തയെ നയിച്ചവർ സാത്വികരായ പണ്ഡിത സമൂഹമാണെന്നും അവരുടെ പിന്മുറക്കാരുടെ കൂടെ നിൽക്കാൻ നമുക്ക് കഴിയണമെന്നും പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പറഞ്ഞു. നൂറാം വാർഷികത്തിന്റെ ഭാഗമായി പ്രായഭേദമെന്യേ എല്ലാവരും അക്ഷീണ പ്രയത്നത്തിലാണെന്നും സമ്മേളനം ചരിത്ര സംഭവമാകുമെന്നും തങ്ങൾ പറഞ്ഞു.
സമസ്ത നൂറാം വാർഷിക പ്രചരണാർത്ഥം നടത്തിയ സമസ്ത നാദാപുരം സമ്മേളനവും കേന്ദ്ര മുശാവറ അംഗം ബഷീർ അബ്ദുല്ല ഫൈസിക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. സയ്യിദ് ടി.പി.സി തങ്ങൾ അധ്യക്ഷനായി.
ഇബ്രാഹിം ഫൈസി പേരാൽ, ശുഹൈബുൽ ഹൈതമി പ്രഭാഷണം നടത്തി.
സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, സയ്യിദ് ഹമീദ് ദാരിമി, കെ.പി.സി തങ്ങൾ, സുലൈമാൻ തങ്ങൾ, ഇമ്പിച്ചിക്കോയ തങ്ങൾ, പി.പി അഷ്റഫ് മൗലവി, അസീസ് ഫൈസി കുയ്‌തെരി, മുഹമ്മദ് പടിഞ്ഞാറത്തറ, അഹമ്മദ് ബാഖവി ജാതിയേരി, മുഹമ്മദ് ബംഗ്ലത്ത്, കെ.കെ നവാസ്, സി അബ്ദുൽ ഹമീദ് ദാരിമി, ടി.എം.വി അബ്ദുൽ ഹമീദ്, സിദ്ധീഖ് തങ്ങൾ നാദാപുരം, കെ.പി മുഹമ്മദ്, ടി.കെ അബ്ബാസ്, ശംസുദ്ധീൻ ഫൈസി അഴിയൂർ, കോറോത്ത് അഹമ്മദ് ഹാജി സംസാരിച്ചു.
പടം: സമസ്ത നൂറാം വാർഷിക പ്രചരണാർത്ഥം നടത്തിയ സമസ്ത നാദാപുരം സമ്മേളനവും കേന്ദ്ര മുശാവറ അംഗം ബഷീർ അബ്ദുല്ല ഫൈസിക്കുള്ള സ്വീകരണവും പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
The 100th anniversary, Samastha, will be a historic event.












































.jpeg)