നാദാപുരം :(nadapuram.truevisionnews.com) അയ്യപ്പ ഭക്തിഗാനത്തിൻ്റെ ഈണത്തിൽ ശബരിമല സ്വർണ കൊള്ളയ്ക്കെതിരെ പുറത്തിറങ്ങിയ പാരഡി ഗാനത്തിൻ്റെ ശിൽപികൾക്കെതിരെ കേസെടുക്കാനുള്ള സിപിഎം നീക്കം രാഷ്ട്രീയ പ്രേരിതവും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റവുമാണെന്ന് കെപിസിസി സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മടപ്പള്ളി പറഞ്ഞു.
ശബരിമലയിലെ സ്വർണം അടിച്ചു മാറ്റിയവരെ സംരക്ഷിക്കുന്ന സിപിഎം അതിനെതിരെ പ്രതികരിക്കുന്നവരെ പ്രതികളാക്കുകയാണ് ചെയ്യുന്നത്. പാരഡി ഗാനത്തിൻ്റെ ശിൽപികൾക്കെതിരെയുള്ള ഏത് നീക്കവും ചെറുക്കുമെന്നും സുനിൽ മടപ്പള്ളി പറഞ്ഞു.
പാരഡി ഗാന രചയിതാവ് ജിപി കുഞ്ഞബ്ദുല്ലയുടെ നാദാപുരം ചാലപ്പുറത്തെ വീട്ടിൽ സംസ്കാര സാഹിതി നേതാക്കളെത്തി പിന്തുണ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മടപ്പള്ളിയുടെ നേതൃത്വത്തിൽ ജില്ലാ വൈസ് ചെയർമാൻ മുകുന്ദൻ മരുതോങ്കര, നാദാപുരം നിയോജക മണ്ഡലം ചെയർമാൻ പി.കെ സുരേന്ദ്രൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അശോകൻ തൂണേരി, ഭാരവാഹികളായ വി.കെ രജീഷ്, ഫസൽ മാട്ടാൻ, ടി.പി ജസീർ, അലി മാട്ടാൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ജിപി കുഞ്ഞബ്ദുല്ലയ്ക്കെതിരെ കേസെടുത്താൻ ആവശ്യമായ നിയമ സഹായം കോൺഗ്രസ് നൽകുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് അറിയിച്ചു.
The move to file a case against parody song makers is politically motivated, says KPCC Culture and Literature











































.jpeg)