നാദാപുരം : (https://nadapuram.truevisionnews.com/) സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായിരുന്ന എ കണാരന് നാടിന്റെ സ്മരണാഞ്ജലി. ജന്മനാടയ എടച്ചേരിയിൽ സിപിഐഎം ആഭിമുഖ്യത്തിൽ ഇരുപത്തിയൊന്നാം ചരമവാർഷിക ദിനംആചരിച്ചു. പ്രകടനം, പുഷ്പാർച്ചന, സ്മൃതി മണ്ഡപത്തിൽ പുഷ്പചക്ര സമർപ്പണം, അനുസ്മരണം, ബഹുജന റാലി, പൊതുസമ്മേളനവും സംഘടിപ്പിച്ചു.
മൃസ്തി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറി എം മെഹബൂബ്, ഏരിയ സെക്രട്ടറി എ മോഹൻദാസ്, ലോക്കൽ ടി വി ഗോപാലൻ എന്നിവർ പുഷ്പ്പ ചക്രം സമർപ്പിച്ചു.യു കെ ബാലൻ അധ്യക്ഷനായി. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി സതീദേവി, എം മെഹബൂബ് എന്നിവർ സംസാരിച്ചു.ടി വി ഗോപാലൻ സ്വാഗതം പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക,ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ ദിനേശൻ,പി പി ചാത്തു, കൂടത്താം കണ്ടി സുരേഷ്,വി പി കുഞ്ഞികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
The nation's tribute to A. Kanaran










































.jpeg)