കല്ലാച്ചി:(https://nadapuram.truevisionnews.com/) സംസ്ഥാന പാതയില്‍ മിനി ബൈപാസ് റോഡ് കവലയില്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നുള്ള വെള്ളക്കെട്ട് രാത്രിയിലും തുടരുന്നു. സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിക്കാര്‍ കേബിളിടുന്നതിനായി കുഴി വെട്ടിയതിനിടയില്‍ സംഭവിച്ച പൈപ്പ് പൊട്ടലാണ് റോഡിനും നടപ്പാതയ്ക്കും ഇടയില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ കാരണം.
പലയിടങ്ങളിലായി തുടരുന്ന കുഴി വെട്ടിനിടയില്‍ പൈപ്പുകള്‍ പലയിടത്തും പൊട്ടി ഓട വഴി കൂടി വെള്ളം പാഴാകുന്നതും തുടരുകയാണ്. എവിടെയൊക്കെ പൈപ്പുകളുണ്ടെന്നോ എവിടെയൊക്കെ ഫോണ്‍ കേബിളുകളുണ്ടെന്നോ പരിശോധന നടത്താതെയാണ് റോഡില്‍ കുഴിവെട്ടു തുടരുന്നത്.
Waterlogging on Kallachi state highway even at night











































.jpeg)